ഇന്ത്യപോലുള്ള ദരിദ്ര രാജ്യങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല സ്നാപ് ചാറ്റ് എന്ന് കമ്പനി; പൊങ്കാലയുമായി മലയാളികള്‍
അവസാനം സ്നാപ് ചാറ്റിന്‍റെ നെഞ്ചത്തും മലയാളികളുടെ പൊങ്കാല. ഇന്ത്യപോലുള്ള ദരിദ്ര രാജ്യങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല സ്നാപ് ചാറ്റ് എന്ന് അതിന്റെ സി ഇ ഓ ആയ ഇവാന്‍ സ്പൈഗല്‍ പറഞ്ഞതിന് പിന്നാലെയാണ് മലയാളികള്‍ പൊങ്കാല തുടങ്ങിയത്. ആപ്പിന് ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ സ്വീകാര്യത ഇല്ലാ എന്ന ചോദ്യത്തിന് “ഇതു പണമുള്ളവര്‍ക്ക് മാത്രം ഉപയോഗിക്കുവാനുള്ള ഒന്നാണ്, ഇന്ത്യയെയും സ്പെയിനെയും പോലുള്ള ദരിദ്ര രാജ്യങ്ങളില്‍ ഇതു മാര്‍ക്കറ്റ് പിടിക്കണം എന്ന് എനിക്ക് ഒരു ആഗ്രഹവുമില്ല” എന്നാണു ഇവാന്‍ മറുപടി തന്നത്. ഇന്ത്യയെ കളിയാക്കിയാല്‍ കൈയ്യുംകെട്ടി നോക്കി ഇരിക്കുന്നവരല്ല മലയാളികള്‍ എന്ന് അവര്‍ക്ക് അറിയാതെ പോയി. അപ്പോള്‍ തന്നെ മലയാളീസ് കൂട്ടത്തോടെ അവരുടെ പേജില്‍ കയറി പൊങ്കാല തുടങ്ങി അതും നല്ല മലയാളത്തില്‍. ലോകത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ടെലികോം, ഇന്റര്‍നെറ്റ് വിപണിയാണ് ഇന്ത്യക്കുള്ളത്. വാട്സ് ആപ്പിനു മാത്രം 20 കോടിയിലേറെ ഉപഭോക്താക്കളാണ് രാജ്യത്ത് ഉള്ളത്.അതുപോലെയാണ് ഫേസ്ബുക്കും. അതേസമയം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സ്നാപ് ചാറ്റിന്റെ റേറ്റിംഗ് കുത്തനെ കുറഞ്ഞു ഒരു സ്റ്റാര്‍ ആയി ഇന്ത്യക്കാര്‍ കൂട്ടത്തോടെ പ്ലേസ്റ്റോറില്‍ കയറി സ്നാപ് ചാറ്റിന് നെഗറ്റീവ് റിവ്യൂ നല്‍കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം വരെ പ്ലേ സ്റ്റോറില്‍ നാല് ആയിരുന്നു അതിന്റെ റേറ്റിംഗ് ഒരു ദിവസംകൊണ്ട് അത് ഒന്നായി മാറുകയായിരുന്നു. കൂടാതെ ബോയ്‌ക്കോട്ട് സ്നാപ് ചാറ്റ് എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ സ്നാപ് ചാറ്റിനു കിട്ടിയ പണി കാരണം കച്ചവടം കുറഞ്ഞത് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് ആയ സ്നാപ് ഡീലിനാണ്. രണ്ടും ഒരു കമ്പനി ആണെന്ന് കരുതി അതിനെതിരെയും സോഷ്യല്‍ മീഡിയ ഇപ്പോള്‍ കട്ടകലിപ്പിലാണ്.