തങ്ങള്‍ പറയുന്നതെല്ലാം ശരിയാണെന്ന് ധരിക്കുന്നത് മാര്‍ക്ക്സിസമല്ല; ഇടതുമുന്നണിയില്‍ വന്നത് ആരുടെയും പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയല്ല: വീണ്ടും മറുപടിയുമായി കാനം

തിരുവനന്തപുരം: സി.പി.ഐ ഉയര്‍ത്തുന്ന വിമര്‍ശനം ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്താനല്ല, മറിച്ച് ശക്തിപ്പെടുത്താനാണ്. ഇടതുമുന്നണി ജനപക്ഷനിലപാടുമായി മുന്നോട്ട് പോവുകയാണ്. അതിനെ ദുര്‍ബലപ്പെടുത്തുന്ന നടപടി ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലെന്നതാണ് സിപിഐയുടെ നിലപാട്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കാനം രാജേന്ദ്രന്‍ സി.പി.എമ്മിനും കോടിയേരിക്കും മറുപടിയുമായി രംഗത്തെത്തിയത്.

1980ല്‍ സിപിഐ ഇടതുമുന്നണിയില്‍ വന്നത് ആരുടെയും പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയല്ല. നാളിതുവരെയും അങ്ങനെതന്നെയാണ്. ആരുടെയും മുഖം നോക്കിയല്ല പാര്‍ട്ടി അഭിപ്രായം പറയുന്നത്. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല.

കാനത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

സിപിഐ ഉയര്‍ത്തുന്ന വിമര്‍ശനം ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്താനല്ല , മറിച്ച് ശക്തിപ്പെടുത്താനാണ്. ഇടതുമുന്നണി ജനപക്ഷനിലപാടുമായി മുന്നോട്ട് പോവുകയാണ്. അതിനെ ദുര്‍ബലപ്പെടുത്തുന്ന നടപടി ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലെന്നതാണ് സിപിഐയുടെ നിലപാട്.

1980ല്‍ സിപിഐ ഇടതുമുന്നണിയില്‍ വന്നത് ആരുടെയും പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയല്ല. നാളിതുവരെയും അങ്ങനെതന്നെയാണ്. ആരുടെയും മുഖം നോക്കിയല്ല പാര്‍ട്ടി അഭിപ്രായം പറയുന്നത്. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല.

സിപിഐ ഉയര്‍ത്തുന്ന വിമര്‍ശനം ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്താനല്ല , മറിച്ച് ശക്തിപ്പെടുത്താനാണ്. ഇടതുമുന്നണി ജനപക്ഷനിലപാടുമായി മുന്നോട്ട് പോവുകയാണ്. അതിനെ ദുര്‍ബലപ്പെടുത്തുന്ന നടപടി ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലെന്നതാണ് സിപിഐയുടെ നിലപാട്. 1980ല്‍ സിപിഐ ഇടതുമുന്നണിയില്‍ വന്നത് ആരുടെയും പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയല്ല. നാളിതുവരെയും അങ്ങനെതന്നെയാണ്. ആരുടെയും മുഖം നോക്കിയല്ല പാര്‍ട്ടി അഭിപ്രായം പറയുന്നത്. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല.

ഒരു പ്രശ്നവും പ്രതിസന്ധിയും ഉണ്ടാകുമ്പോള്‍ അത് ലഘൂകരിക്കാന്‍ ബുദ്ധിപൂര്‍വ്വമായ പരിശ്രമം വേണം. അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു ആശങ്കയുമില്ല. അനുഭവങ്ങള്‍ കണ്ണടച്ച് തള്ളിക്കളയാനും ആരും ശ്രമിക്കരുത്. വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ സഹിഷ്ണുതയുടെ പാഠം ഉള്‍ക്കൊള്ളാന്‍ കഴിയണം. തങ്ങള്‍ പറയുന്നതെല്ലാം ശരിയാണെന്ന് ധരിക്കുന്നത് മാര്‍ക്ക്സിസമല്ല. ശരിയുടെ നിലപാട് സി.പി.ഐ സ്വീകരിക്കുമ്പോള്‍ അത് ഇടതുമുന്നണിയെ ശക്തിപ്പെടുത്തുകയും ബിജെപിയെ തളയ്ക്കുകയുമാണ്.

ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ്. മതനിരപേക്ഷതയെ രക്ഷിക്കാന്‍ ഈ നിലപാട് ഉണ്ടായേ മതിയാകൂ. യുപിയില്‍ മതന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു ബിജെപിക്കാരനെയും മുഖ്യമന്ത്രിയാക്കാതെ യോഗി ആദിത്യനാഥിനെ ആ സ്ഥാനത്തേക്ക് അവരോധിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. അതിന്റെ അനന്തരഫലങ്ങള്‍ അവിടെ കണ്ടുതുടങ്ങിയിട്ടുണ്ട്.

ഗോവധത്തെ എതിര്‍ക്കുന്ന മൂന്ന് ബിജെപി നേതാക്കള്‍ വിദേശത്തേക്ക് ബീഫ് കയറ്റുമതി ചെയ്യുന്നവരാണ്. ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇവിടെ കാണുന്നത്. ഒരുവശത്ത് ആയിരക്കണക്കിന് അറവുശാലകള്‍ അടച്ചുപൂട്ടുന്നു. മറുവശത്ത് ചിലനേതാക്കള്‍ ബീഫ് കയറ്റുമതി ചെയ്ത് പണം കൊയ്യുന്നു. യുപിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജനങ്ങള്‍ അനുഭവിക്കുന്നത്.