ഈസ്റ്റര്‍ സന്ദേശത്തില്‍ സിറിയയിലെ ആക്രമണങ്ങളെ വിമര്‍ശിച്ച് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി : ഈസ്റ്റര്‍ ദിനത്തില്‍ ലോകത്തിനു നല്‍കിയ സന്ദേശത്തില്‍ സിറിയയിലെ ഉപരോധ ഗ്രാമങ്ങളില്‍നിന്ന് ഒഴിഞ്ഞു പോകുന്നവര്‍ക്കുനേരെ നടന്ന ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ്പീറ്റേഴ്‌സ് ബര്‍ഗ് ചത്വരത്തിലെത്തിയ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു മാര്‍പാപ്പയുടെ വിമര്‍ശനം. അഭയാര്‍ഥികള്‍ക്കുനേരെ നടന്ന ഹീനമായ ആക്രമണമാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടുത്തിടെ അഭയാര്‍ഥികള്‍ക്കുനേരെ നടക്കുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. സംഭവത്തില്‍ 100ലേറെ പേരുടെ ജീവന്‍ പൊലിഞ്ഞു. യുദ്ധംകൊണ്ടു പൊറുതിമുട്ടിയ സിറിയയിലെ ജനങ്ങളുടെ കണ്ണീരോപ്പാനും മാര്‍പാപ്പ ആഹ്വാനംചെയ്തു.