കുഞ്ഞാലിക്കുട്ടിക്ക് മിന്നുന്ന ജയം ; മാറ്റമില്ലാതെ എല്‍ ഡി എഫ് ;ബിജെപിക്ക് ക്ഷീണം
മലപ്പുറം : മലപ്പുറം ലീഗിന്റെ കോട്ടയാണ് എന്ന് തെളിയിച്ചുകൊണ്ട് ഒരു ഇലക്ഷന്‍ കൂടി. ആദ്യം യുഡിഎഫിനും പിന്നെ എല്‍ഡിഎഫിനും മുന്‍തൂക്കം നല്‍കിയ പ്രചരണ പരമ്പരയ്‌ക്കൊടുവില്‍ മലപ്പുറം മനസ്സ് തുറന്നപ്പോള്‍ പുഞ്ചിരി തൂകുന്നത് യുഡിഎഫും പികെ കുഞ്ഞാലിക്കുട്ടിയും. 2014-ല്‍ ഇ.അഹമ്മദ് നേടിയ 1.94 ലക്ഷം എന്ന ഭൂരിപക്ഷം മറികടക്കുവാന്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ലെങ്കിലും അഹമ്മദ് നേടിയതിനേക്കാള്‍ 75,000-ത്തിലേറെ വോട്ടുകള്‍ നേടുവാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു. വോട്ടെണ്ണല്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോഴേ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പതിനായിരം കടന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യുഡിഎഫും എല്‍ഡിഎഫും വോട്ട് വര്‍ദ്ധിപ്പിച്ചപ്പോള്‍ ബിജെപിക്ക് വോട്ട് കുറഞ്ഞത് കേരളത്തില്‍ പ്രകടനം മെച്ചമാക്കാം എന്ന പാര്‍ട്ടിയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി.