മിഷന്‍സ് ഇന്ത്യ പതിനാലാം വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാളസില്‍
ഡാളസ്: മിഷന്‍സ് ഓഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഫെല്ലോഷിപ്പ് ഓഫ് ഡാളസ് പതിനാലാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 21 മുതല്‍ 23 വരെ വൈകിട്ട് 6.30 വരെ നടത്തപ്പെടുന്നു.
ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് ചെറിയാന്‍ വചനപ്രഘോഷണം നടത്തും. വാര്‍ഷിക കണ്‍വന്‍ഷന്റെ പ്രഥമ യോഗം കരോള്‍ട്ടന്‍ സെന്റ് മേരീസ് യാക്കോബായ ചര്‍ച്ച് വികാരി റവ.ഫാ. വി.എം. തോമസ് കോര്‍എപ്പിസ്‌കോപ്പ ഉദ്ഘാടനം നിര്‍വഹിക്കും.
ഏപ്രില്‍ 18,19,20 തീയതികളില്‍ രാവിലെ 9.30 മുതല്‍ 11.30 വരെ ബൈബിള്‍ ക്ലാസ് കരോള്‍ട്ടന്‍ 1689 ബാന്‍ഡ്ഗ്രാ ഡ്രൈവിലുള്ള കെട്ടിടത്തില്‍ വച്ചു നടത്തപ്പെടുന്നതാണ്. കണ്‍വന്‍ഷനിലും ബൈബിള്‍ ക്ലാസിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നു സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.വി. ജോണ്‍ 214 642 9108, റവ.ഡോ. പി.പി. ഫിലിപ്പ് (972 416 2957), ജോണ്‍ മാത്യു (469 321 0622), ജോര്‍ജ് വര്‍ഗീസ് (972 691 1482).