82 സ്തീകളെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ഒരു പോലീസുകാരന്‍

സൈബീരിയ :  ലോകത്തിലെ ഏറ്റവും ക്രൂരനായ കൊലപാതകി മനസ് തുറന്നപ്പോള്‍ തെളിഞ്ഞത്  82 കൊലപാതകങ്ങള്‍. മിഖായേല്‍ പോപ്‌കോവ് (53) എന്ന പോലീസുകാരനാണ് സാമാന്യതയില്ലാത്ത കൊടും ക്രൂരത കാണിച്ചത്.സൈബീരിയയിലെ അങ്കാര്‍സ്‌കിലാണ് സംഭവം നടന്നത്.   1992ലാണ് ഇയാള്‍ ആദ്യ കൊലപാതകം നടത്തുന്നത്. കത്തി,സ്ക്രൂഡ്രൈവര്‍ ,വാള്‍ എന്നിവ ഉപയോഗിച്ചാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയിരുന്നത്. താന്‍ ബലാത്സംഗം ചെയ്ത് കൊല്ലുന്ന ചില  സ്ത്രീകളുടെ തലയറുത്ത് മാറ്റുന്നതും ഇയാളുടെ ശൈലിയായിരുന്നു. ചിലരുടെ ഹൃദയം തരുന്നെടുത്തിരുന്നു. തന്റെ ഇരകളെ മരണത്തിന് മുമ്പും ശേഷവും ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്നതില്‍ ഇയാള്‍ ആനന്ദം കണ്ടെത്തിയിരുന്നു. “തന്‍റെ ഒരു ജീവിതത്തില്‍ താന്‍ സാധാരണക്കാരനായ ഒരു വ്യക്തിയാണ്,എന്നാല്‍ മറ്റൊരു ജീവിതം കൊലപാതകത്തിന് വേണ്ടി ഉള്ളതാണ്” അയാള്‍ പറയുന്നു. മാതൃകാ പോലീസ് ഉദ്യോഗസ്ഥനായും കുടുംബനാഥനായും സമൂഹത്തില്‍ ജീവിക്കുമ്പോള്‍ തന്നെയാണ് ഇയാള്‍ ക്രൂരമായ കൊലപാതകങ്ങള്‍ ചെയ്തിരുന്നത്. പോപ്‌കോവിന്റെ ഇരയായവരില്‍ സര്‍ക്കാര്‍ ജീവനക്കാരും വേശ്യകളും ഫാക്ടറി ജീവനക്കാരും വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെട്ടിരുന്നു. തങ്ങള്‍ക്ക് മുന്നില്‍ മാതൃകാ പുരുഷനായി ജീവിച്ച പോപ്‌കോവ് ഇത്രയും ക്രൂരകൃത്യം ചെയ്തുവെന്ന വാര്‍ത്ത മക്കളും ബന്ധുക്കളും ഞെട്ടലോടെയാണ് കേട്ടത്.  മനോനിലയിലെ തകരാറും ഭാര്യ വിശ്വാസ വഞ്ചന കാട്ടിയെന്ന തിരിച്ചറിവും കൊലപാതകം ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്.   വൃത്തിക്കെട്ട ജീവിതം നയിക്കുന്ന പെണ്ണുങ്ങളെ ഇല്ലാതാക്കിയാല്‍ മാത്രമേ നാട് നന്നാവു എന്ന ചിന്താഗതിയാണ് ഇയാളെ കൊണ്ട് ഇത്രയും കൊലപാതകങ്ങള്‍ നടത്തിയത്. 2015 ലാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്.അന്ന് താന്‍ 22 കൊലപാതകം നടത്തിയെന്നാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 82 സ്തീകള്‍ കൊല്ലപ്പെട്ടു എന്ന് കണ്ടെത്തിയത്.