പത്തനാപുരത്ത് ഏഴാം ക്ലാസുകാരന് അച്ഛനായി ; അമ്മക്ക് പ്രായം പതിനഞ്ച്
കൊച്ചിയില്‍ 12 വയസുകാരന് അച്ഛനായ വാര്‍ത്ത വായിച്ചു ഞെട്ടിയ മലയാളികളെ ഒന്ന് കൂടി ഞെട്ടിക്കുന്ന വാര്‍ത്തയാണ് പത്തനാപുരത്ത് നിന്ന് കേള്‍ക്കുന്നത്. പത്താം ക്ലാസ് പരീക്ഷ എഴുതി റിസള്‍ട്ട് കാത്തിരിക്കുന്ന പതിനഞ്ചുവയസുകാരി പ്രസവിച്ചു. പത്തനാപുരം കടയ്ക്കാമണിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ ഏഴാം ക്ലാസുകാരനാണ് ഉത്തരവാദി എന്ന് പെണ്‍കുട്ടി പോലീസിനു മൊഴിനല്‍കി. രാവിലെ കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ അമ്മ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. അവിടെ നടന്ന പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന് തെളിഞ്ഞത്. പ്രസവവേദനയാണ് എന്നും ഉടന്‍ തന്നെ മറ്റേതെങ്കിലും ആശുപത്രിയില്‍ എത്തിക്കുവാനും അവര്‍ നിര്‍ദേശിച്ചു.എന്നാല്‍ മറ്റൊരു ആശുപത്രിയില്‍ പോകുവാന്‍ തയ്യാറാകാത്ത പെണ്‍കുട്ടി അമ്മയെയും കൂട്ടി വീട്ടില്‍ എത്തുകയും ബാത്ത്റൂമില്‍ കയറി കതകടയ്ക്കുകയും ചെയ്തു. ഏറെനേരം കഴിഞ്ഞും കാണാതായി അമ്മ വന്നു നോക്കുമ്പോള്‍ പെണ്‍കുട്ടി പ്രസവിച്ചിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയെയും ശിശുവിനെയും പുനലൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പോലീസ് എത്തി ചോദ്യംചെയ്ത സമയമാണ് പിതാവ് ആരാണ് എന്ന് ബോധ്യമായത്.പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് ഏഴാം ക്ലാസുകാരന്. സംഭവത്തില്‍ പോലീസ് കേസെടുത്തു.അതേസമയം എങ്ങനെ വിഷയത്തിനെ കൈകാര്യം ചെയ്യും എന്ന കണ്‍ഫ്യൂഷനിലാണ് പോലീസ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.