കെ എം മാണി യു ഡിഎഫിലെയ്ക്ക് മടങ്ങി വരണം എന്ന് എം എം ഹസ്സന്‍

തിരുവനന്തപുരം : കെ.എം മാണി യു.ഡി.എഫിലേക്ക് മടങ്ങി വരണമെന്ന ആവശ്യവുമായി  കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസൻ. അദ്ദേഹത്തെ ആരും പുറത്താക്കിയതല്ല. വെള്ളിയാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഹസൻ അറിയിച്ചു.മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മാണി പിന്തുണച്ചത് മുസ്ലിം ലീഗിനെയാണെങ്കിലും അത് ഗുണം ചെയ്തത് യു.ഡി.എഫിനാണ്.   കെ.പി.സി.സി പ്രസിഡൻറായി ഉമ്മൻചാണ്ടി  വരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ അദ്ദേഹം അത് താൽപര്യപ്പെടുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പിൽ സമവായം വോണോയെന്ന കാര്യം ചർച്ച ചെയ്യുമെന്നും ഹസൻ പറഞ്ഞു.  മലപ്പുറം തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി പി.കെ കുഞ്ഞാലികുട്ടിയെ മാണി പരസ്യമായി പിന്തുണച്ചിരുന്നു. യു.ഡി.എഫിനെയല്ല, ലീഗിനാണ്പിന്തുണ നൽകുന്നതെന്ന്  മാണി അന്ന് വ്യക്തമാക്കിയിരുന്നു. യുഡിഎഫിന്‍റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മിന്നുന്ന വിജയം.