കേരള പെന്തകോസ്തല്‍ റൈറ്റേഴ്സ് ഫോറം പ്രഥമ സമ്മേളനം മെയ് 7ന് ഡാളസ്സില്‍
ഡാളസ്സ്: കേരള പെന്റകോസ്റ്റല്‍ റൈറ്റേഴ്സ് ഡാളസ്സ് ചാപ്റ്ററിന്റെ പ്രഥമ സമ്മേളനവും, റൈറ്റേഴ്സ് കോര്‍ണര്‍ പ്രസിദ്ധീകരണത്തിന്റെ പ്രകാശന കര്‍മ്മവും മെയ് 7 ഞായറഴ്ച വൈകിട്ട് 6.30 ന് നടത്തപ്പെടുന്നു.
ഡാളസ്സ് നോര്‍ത്ത് സ്റ്റെമന്‍സ് ഫ്രീവേ ഹെബ്രാന്‍ പെന്റ് കോസ്റ്റല്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ ക്രിസ്തീയ ഗ്രന്ഥങ്ങളുടെ രചയിതാവും, വേദ പണ്ഡിതനും, വാഗ്മിയുമായ പാസ്റ്റര്‍ തോമസ് മാമ്മന്‍ വചന പ്രഘോഷണം നടത്തും.
201719 വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനം സംഗീത പ്രതിഭകളുടെ ഗാനാലാപനം, തുടങ്ങിയ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. എല്ലാവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മുല്ലക്കല്‍ (പ്രസിഡന്റ്) 214 223 1194
രാജു തരകന് (സെക്രട്ടറി) 469 274 2926
വെസ്സി മാത്യു (ട്രഷറര്‍) 214 929 7614