സിറിയയിലെ നിലവിളിക്ക് നേരെ കാമറ തിരിച്ചില്ല; ലോകം കൈയടിക്കുന്നു അബ്ദുള്‍ ഖാദര്‍ ഹബ്ബാക്കിന്റെ പ്രവര്‍ത്തി കണ്ട്
കുരുന്ന ജീവന് നിലയ്ക്കുന്നതിനായി കാത്തിരിക്കുന്ന കഴുകന്റെ ചിത്രങ്ങള്‍ ഒപ്പിയെടുത്ത് പുലിസ്റ്റര്‍ പുരസ്കാരം കൈപ്പിടിയിലൊതുക്കിയ പത്ര ഫോട്ടോഗ്രാഫര്‍ കെവിന് കാര്‍ട്ടറെ ആരെല്ലാം ഓര്‍ക്കുന്നുണ്ട്. പുരസ്കാരം നേടുമ്പോഴും കഴുകന്റെ ഇരയാവാന്‍ കാത്തിരുന്ന ആ കുട്ടി ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നന്വേഷിക്കാതെ പോയ കെവിന് കാര്‍ട്ടര്‍ എന്ന ഫോട്ടോ ഗ്രാഫര്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ഒടുവില്‍ കുറ്റബോധം കൊണ്ട് നീറിയ കെവിന് കാര്‍ട്ടര്‍ അഭയം തേടിയത് ആത്മഹത്യയെയാണ്.
ഒരു പത്ര ഫോട്ടോഗ്രാഫര്‍ ദുരന്തമുഖത്ത് നില്‍ക്കുന്നത് നിലവിളികളും വ്യത്യസ്മായ ദൃശ്യങ്ങളും പകര്‍ത്തി ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാനാണ്. അതിനാണ് അവനെ സ്ഥാപനം ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ യുദ്ധം ദുരന്തം വിതച്ച സിറിയയില്‍ നിന്നും ലോകം കേട്ടതും കണ്ടതും അതല്ല. അബ്ദുള്‍ ഖാദര്‍ ഹബ്ബാക്ക് എന്ന സിറിയന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് തന്റെ കാമറ ഉപക്ഷേച്ചു കുരുന്നു ജീവനുകളെ വാരിയെടുത്ത് ഓടി. ഒരു ജീവനെങ്കിലും തിരിച്ചു പിടിക്കാന്‍.
ബോംബ് ഫോടനം നടന്ന സിറിയന്‍ അഭയാര്‍ഥി ബസില്‍ നിന്നും ഹൃദയമിടിപ്പ് മാത്രം അവശേഷിപ്പിച്ച് കിടന്നിരുന്ന ബാലന്. അവനെയും വാരിയെടുത്ത് ഓടുന്ന ആ ഫോട്ടോഗ്രാഫറുടെ ദൃശ്യം ലോകം ചര്‍ച്ച ചെയ്യുകയാണ്. ഒരു ഫോട്ടോജേര്ണലിസ്റ്റോ റിപോര്‍ട്ടറോ അവരുടെ തൊഴിലാണോ ചെയ്യേണ്ടത്. അതോ ദുരന്ത മുഖങ്ങളില്‍ രക്ഷാപ്രവര്ത്തകനാകണോ. ഈ ചോദ്യവും ചര്‍ച്ചയും സ്ഥിരം നടക്കാറുള്ളതാണ്. കെവിന് കാര്‍ട്ടറുടെ ആത്മഹത്യ പോലും ആ ചര്‍ച്ചകളുടെ ഫലമാണ്.
ഭയാനകമായ നിമിഷമായിരുന്നു അത്. ഗുരുതര പരിക്കും പൊള്ളലുമേറ്റ കുട്ടികളുടെ നിലവിളികള്‍ എനിക്ക് കണ്ടു നില്ക്കാനായില്ല. അങ്ങനെയാണ് ഞങ്ങള്‍ ടീം ഒന്നാകെ കാമറകള്‍ ഉപേക്ഷിച്ച് കുട്ടികളെ സഹായിക്കാനിയ ഓടിയതെന്ന് ഹ്ബ്ബാക്ക് പറയുന്നു. ആദ്യം ഹബ്ബാക്ക് ഓടിയടുത്ത കുട്ടി മരിച്ചിരുന്നു. അടുത്ത കുട്ടിക്കരികിലേക്ക് ഓടിയെത്തുമ്പോള്‍ ചുറ്റിമലുമുള്ളവര് അവന് മരിച്ചെന്ന് ആര്‍ത്തുവിളിച്ചു. പക്ഷെ ഹൃദയമിടിപ്പ് മാത്രം ശരീരത്തില്‍ അവശേഷിപ്പിച്ചിരുന്നു ആ ഇളം പൈതല്‍. അവനെയും എടുത്ത് കൊണ്ട് ഹബ്ബാക്ക് ആംബുലന്‍സ് ലക്ഷ്യമാക്കി ഓടി.
മറ്റൊരു ഫോട്ടോഗ്രാഫറായ മുഹമ്മദ് അല്ഗാരിബ് ആണ് തന്റെ കാമറയില്‍ ഹബ്ബാക്ക് കുട്ടിയേയും വാരിയെടുത്ത് ഓടുന്ന ദൃശ്യങ്ങള്‍ ഒപ്പിയെടുത്തത്. മരിച്ചു കിടക്കുന്ന കുട്ടിക്കരികില്‍ നിന്ന് അലമുറയിട്ട് കരയുന്ന ഹബ്ബാക്കിന്റെ മറ്റൊരു ദൃശ്യം ഫോട്ടോഹ്രാഫര്‍ ഒപ്പിയെടുത്തിരുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് സിറിയയില്‍ നിന്ന് ഒഴിപ്പിച്ചവരെയും വഹിച്ചു കൊണ്ടുള്ള പോകുന്ന ബസിന് നേരെ ബാംബാക്രമണം ഉണ്ടായത്. 126 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 68 പേരും കുട്ടികളായിരുന്നു.