ഫിസ്ബറോ സീറോ മലബാര്‍ കൂട്ടായ്മയില്‍ ക്രിസ്തുരാജന്റെയും, പ.കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാള്‍ ഏപ്രില്‍ 23 പുതുഞായറാഴ്ച

ഡബ്‌ളിന്‍: ഫിസ്ബറോ സീറോ മലബാര്‍ കൂട്ടായ്മയില്‍ ക്രിസ്തുരാജന്റെയും, കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാള്‍ ഏപ്രില്‍ 23 പുതുഞായറാഴ്ച ഫിന്‍ഗ്‌ളാസ് St.Canice’s ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഏപ്രില്‍ 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പരിശുദ്ധ കുര്‍ബാനയോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും.

ഫാ. ജോസ് ഭരണികുളങ്ങര, ഫാ. റെജി ചെരുവന്‍കാലായില്‍ MCBS എന്നീ വൈദികര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനമദ്ധ്യേ ഫാ. ക്രൈസ്റ്റ് ആനന്ദ് O’carm തിരുന്നാള്‍ സന്ദേശം നല്‍കും. കുര്‍ബാനക്ക് ശേഷം തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും ഉണ്ടായിരിക്കും. ആഘോഷമായ തിരുനാള്‍ കുര്‍ബാനയിലും പ്രദക്ഷിണത്തിലും പങ്കെടുത്ത് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുവാനും,സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുവാനും കൂടാതെ അന്നു വൈകുന്നേരം 5.15 ന് St.Canice’s girls school ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ ഫിസ്ബറോ സെന്റ് പീറ്റേര്‍സ് ചര്‍ച്ച് വികാരി Rev. Fr. Aidan Galvin അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, ഫിന്‍ഗ്‌ളാസ് St.Canice’s ചര്‍ച്ച് വികാരി Rev. Fr. Padraig O Cochlain സമ്മേളനം ഉത്ഘാടനം ചെയ്യും.
തുടര്‍ന്ന് നടക്കുന്ന മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപടികളിലും,സ്‌നേഹവിരുന്നിലേക്കും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ. ജോസ് ഭരണികുളങ്ങര, തിരുന്നാള്‍ കമ്മറ്റി കണ്‍വീനര്‍ ജോയി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.