ദുബായില്‍ പുതിയ ലുലു മാള്‍ : 100 കോടി ദിര്‍ഹം മുതല്‍മുടക്ക്
ലുലു ഗ്രൂപ്പിന്റെ പുതിയ മാള്‍ ദുബായില്‍ നിര്‍മ്മിക്കുന്നു. ഒരു ബില്യണ്‍ ദിര്‍ഹം (ഏകദേശം 1750 കോടി രൂപ) ആണ് നിര്‍മ്മാണചിലവ്. ദുബായ് സിലിക്കണ്‍ ഒയാസിസില്‍ 9 ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ പണി തീര്‍ക്കുന്ന ഈ മാള്‍ ദുബായിലെ തന്നെ വലിയൊരു ഷോപ്പിംഗ് സമുച്ചയം ആയിമാറും.
നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ദുബായിലെ ഏറ്റവും വലിയ രണ്ടാമത്തെ മാള്‍ ആയിമാറും. നിലവില്‍ ‘ദുബായ് മാള്‍’ ആണ് ഒന്നാം സ്ഥാനത്തു, രണ്ടാമത് ‘മാള്‍ ഓഫ് എമിറേറ്റ്സ്’.
ദുബായില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് എക്സ്പോ 2020 ക്കു മുന്‍പായി 30 മാസങ്ങള്‍ കൊണ്ട് മാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും.
300 ല്‍ അധികം ഷോപ്പിംഗ് ഔട്ട്ലെറ്റുകള്, 12 മള്‍ട്ടിപ്ലെക്സ് സ്ക്രീനുകള്‍, 50 ല്‍ അധികം ഫുഡ് ഔട്ട്ലെറ്റുകള് എന്നിവ ഉള്‍പ്പെടുന്നതാണ് ഈ മാള്‍.
ദുബായ് സിലിക്കണ്‍ ഒയാസിസ് അതോറിറ്റി ചെയര്മാന് ഷെയ്ഖ് അഹ്മദ് ബിന്‍ സയീദ് അല്‍ മക്തൂം ആണ് നിര്‍മാണ പദ്ധതിയുടെ ഉല്‍ഖാടനം നിര്‍വഹിച്ചത്.