തൊഴിലില്‍ ഉന്നത പരിചയം ഉള്ളവര്‍ക്ക് മാത്രം എച്ച്1 ബി വിസ: പ്രസിഡന്റിന്റെ പുതിയ എക്സിക്യൂട്ടീവ് ഓര്‍ഡര്‍

ഡാളസ്: തൊഴിലില്‍ ഉന്നത പരിചയം ഉള്ളവര്‍ക്ക് മാത്രം എച്ച്1 ബി വിസ അനുവദിച്ചാല്‍ മതി എന്നുള്ള പുതിയ എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഒപ്പുവയ്ക്കും. അനധികൃത കുടിയേറ്റം തടയുന്നതിനു വേണ്ടിയാണ് ഇങ്ങനൊരു മാനദണ്ഡം വച്ചതെന്നാണ് വിശദീകരണം.

വലിയ ശമ്പളക്കാര്‍ക്കോ അല്ലെങ്കില്‍ തൊഴിലില്‍ ഉന്നത പരിചയം ഉള്ളവര്‍ക്കോ മാത്രം എച്ച്1 ബി വിസ അനുവദിച്ചാല്‍ മതിയെന്നാണ് പുതിയ ഉത്തരവ്.

ഇന്ത്യയില്‍ നിന്നടക്കമുള്ള എച്ച്1 ബി വിസ അപേക്ഷകര്‍ക്കു വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ് പുതിയ പദ്ധതി. ചില ഐ.ടി കമ്പനികള്‍ ചെറിയ ശമ്പളത്തിലും, വേണ്ടത്ര തൊഴില്‍ പരിചയം ഇല്ലാത്തവരെയും പുറത്തുനിന്ന് എടുക്കുന്നത് അമേരിക്കക്കാരെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിസാ നിയമത്തില്‍ മാറ്റം വരുത്തുന്നത്.

എച്ച്1 ബി വിസക്കാര്‍ക്ക് പുറമെ വ്യാജ സര്‍ട്ടിഫിക്കറ്റ് കാട്ടി ജോലിയില്‍ പ്രവേശിച്ചരുടെ പാശ്ചാത്തല ചരിത്രം എടുക്കുവാനും അനധികൃതമായി ജോലി സമ്പാദിച്ചവര്‍ക്കെതിരെ കര്ശന നിയമ നടപടികള്‍ എടുക്കുവാനുമുള്ള തീരുമാനം ഉടന് പ്രാബല്യത്തില്‍ വരും.

കേരളത്തില്‍ നിന്നും കുമ്പനാട് മെഡിക്കല്‍ യൂണിവേഴ്സിറ്റി, കൊട്ടിയം മെഡിക്കല്‍ യൂണിവേഴ്സിറ്റി, അണ്ണാമല, ദി ബോംബെ, ദി ന്യൂഡല്‍ഹി, പാണ്ടിയം, ദി മധുര തുടങ്ങിയ നിലവിലില്ലാത്ത മെഡിക്കല്‍ കോളേജുകളുടെ വ്യാജ ഡിഗ്രിയുമായി കടന്ന ധാരാളം പേര്‍ ഇന്ന് അമേരിക്കയില്‍ ജോലി സമ്പാദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോച്ചിങ് ക്ലാസിലൂടെയും, അല്‍പ്പ ജോലി പരിചയവും, ഉന്നത ശുപാര്‍ശ നേടിയാണ് ഇക്കൂട്ടര്‍ ഇപ്പോള്‍ ജോലി ചെയ്തു വരുന്നത്.

ആയിരങ്ങളും, ലക്ഷങ്ങളും ലോണ്‍ എടുത്തു അമേരിക്കയില്‍് വിദ്യാഭ്യാസം നേടിയവര്‍ ജോലിക്കുവേണ്ടി അലയുമ്പോഴാണ് വ്യാജന്മാരുടെ ഈ വിളയാട്ടം. ഇത്തരം വ്യാജന്മാരെ ഇരുമ്പഴിക്കുള്ളില്‍് അടക്കുവാനുള്ള ഉത്തരവ് ഉടനെ പ്രതീക്ഷയ്ക്കാം. ഇതിനെയും പ്രതിക്ഷേധിക്കുവാന്‍് കുറെ വിവേചനശക്തി ഇല്ലാത്തവര്‍ ഉണ്ടാകുമെന്നത് തീര്‍ച്ച.

Source: JPMNEWS.com