ഡാലസില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം 22ന്
ഡാലസ്: കേരള അസോസിയേഷന് ഓഫ് ഡാലസ് ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും സീനിയര്‍ സിറ്റിസണ്‍ ഫോറവും സംയുക്തമായി സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു. 22 ന് രാവിലെ 10 മുതല്‍ ഗാര്‍ലന്റ് ബല്‍റ്റ് ലൈനിലുള്ള അസോസിയേഷന് കോണ്‍ഫറന്‍സില്‍ ചേരുന്ന മീറ്റിങ്ങില്‍ പ്രമേഹ രോഗത്തെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും ഡോ. അജി അര്യങ്കാട്ട്, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളെക്കുറിച്ച് ഏമി തോമസും പ്രത്യേക പഠന ക്ലാസുകള്‍ നടത്തും.
സീനിയര്‍ സിറ്റിസണ്‍ ഫോറത്തിലേക്ക് ഏവരേയും പ്രത്യേകം ക്ഷണിക്കുന്നതായി ബാബു സി. മാത്യു (പ്രസിഡന്റ്) റോയ് കൊടുവത്ത് (സെക്രട്ടറി) എന്നിവര്‍ അറിയിച്ചു. സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്ന സെമിനാറിനുശേഷം ഉച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 972 569 7165