വ്യാജ ടാക്സ് ഫയലിംഗ്; 21.3 മില്യണ്‍ ഡോളറിന്റെ റിഫണ്ടിങ് തടഞ്ഞു
ന്യുയോര്‍ക്ക്: തെറ്റായ വിവരങ്ങള്‍ നല്‍കി ടാക്സ് ഫയല്‍ ചെയ്തത് കണ്ടെത്തിയതിനെ തുടര്‍ന്ന് 21.3 മില്യണ്‍ ഡോളറിന്റെ റീഫണ്ടിങ് തടഞ്ഞതായി ന്യുയോര്‍ക്ക് സ്റ്റേറ്റ് കട്രോളറുടെ അറിയിപ്പില്‍ പറയുന്നു. ഒരിക്കല്‍ റീഫണ്ടിങ് തടഞ്ഞാല്‍ പിന്നീട് ടാക്സേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ തിരിച്ചെത്തി വിശദമായ അന്വേഷണത്തിനുശേഷം പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കംട്രോളര്‍ ഓഫീസ് അറിയിച്ചു.
ടാക്സ് ഫയലിങ്ങിന്റെ അവസാന ദിവസം ചൊവ്വാഴ്ചയാണെന്നും ഇതുവരെ 4.6 മില്യണ്‍ റീഫണ്ടിങ്ങ് നല്‍കി കഴിഞ്ഞതായും 471,000 റീഫണ്ടിങ്ങ് അപേക്ഷകള്‍ എത്രയും വേഗം പരിശോധന പൂര്‍ത്തീകരിച്ചു അയച്ചു കൊടുക്കുന്നതാണെന്നും അറിയിപ്പില്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ ടാക്സ് റീഫണ്ടിങ് 4.4 ബില്യണ്‍ ഡോളറില്‍ കവിഞ്ഞിരിക്കുകയാണെന്നും തെറ്റായ വിവരങ്ങള്‍ നല്‍കി ഗവണ്‍മെന്റിനെ വഞ്ചിക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.