ലാലേട്ടനെ കളിയാക്കി ; കെആര്‍കെയ്ക്ക് മല്ലുസൈബര്‍ സോള്‍ജിയേര്‍സ് വക പാലും വെള്ളത്തില്‍ പണി; എല്ലാ അക്കൌണ്ടുകളും പൂട്ടിച്ചു
മോഹന്‍ലാലിനെ കളിയാക്കിയതിന് ബോളിവുഡ് താരം എന്ന് സ്വയം അവകാശപ്പെടുന്ന കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന് മല്ലുസൈബര്‍ സോള്‍ജിയേര്‍സ് വക നല്ല പണി. ഇയാളുടെ മുഴുവന്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുകളും മല്ലു സൈബര്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു പൂട്ടിച്ചു. കെആര്‍കെയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് റിക്കവറി ഇമെയില്‍ വിവരങ്ങള്‍ അടക്കമുളളവ ഇവര്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇതിനായി കേരളത്തിലെ മികച്ച ഹാക്കര്‍മാര്‍ ഒത്തുകൂടി കഴിഞ്ഞ ദിവസം തീരുമാനം എടുക്കുകയായിരുന്നു. കൂടാതെ നിശ്ചിത സമയത്തിനുള്ളില്‍ മുഴുവന്‍ പോസ്റ്റുകളും നീക്കം ചെയ്തില്ലെങ്കില്‍ മുഴുവന്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്യുമെന്നു ഹാക്കര്‍മാര്‍ അയാള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ അതിനെതിരെ പ്രതികരിക്കാന്‍ താരം തയ്യാറായില്ല. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ അടക്കമുള്ള എല്ലാം ഇവര്‍ ഹാക്ക് ചെയ്തത്. ഫേസ്ബുക്കും ട്വിറ്ററും മാത്രമല്ല ഗൂഗില്‍ പരസ്യം അടക്കം കെആര്‍കെയുടെ വരുമാനമെല്ലാം മറന്നേക്കൂ എന്നും സൈബര്‍ ഹാക്കേഴ്‌സ് പറയുന്നു. യൂട്യൂബ് വീഡിയോ പരസ്യങ്ങളിലൂടെ ലക്ഷങ്ങളാണ് കെആര്‍കെ ഓരോ മാസവും സ്വന്തമാക്കുന്നത്. ഷാറൂഖ് ഖാന്‍ അടക്കം പല പ്രശസ്ത താരങ്ങളേയും ഇതിനുമുന്‍പും കെആര്‍കെ ഇത്തരത്തില്‍ അപമാനിച്ചിട്ടുണ്ട്. എന്നാലിത് പോലൊരു പണി ഇതിന് മുന്‍പ് കിട്ടിക്കാണില്ല. മുന്‍പ് ലഭിച്ചത് പോലെ ഒരു നെഗറ്റീവ് പബ്ലിസിറ്റി മാത്രം ഉദ്ദേശിച്ചിറങ്ങിയ ഇയാള്‍ക്ക് പക്ഷേ പൊങ്കാലയാക്കൊപ്പം മറക്കാനാവാത്ത പണിയാണ് മലയാളികള്‍ നല്‍കിയിരിക്കുന്നത്. മലയാളികള്‍ മാസ്സ് റിപ്പോര്‍ട്ടിംഗ് ചെയ്ത് മോഹന്‍ലാലിനെ കളിയാക്കുന്ന പോസ്റ്റ് റിമൂവ് ചെയ്യിച്ചിരുന്നു. മാത്രമല്ല ഇയാളുടെ ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകളില്‍ പൂരത്തെറിവിളിയും പൊങ്കാലയുമാണ്. മലയാളികളെ കെആര്‍കെ തിരിച്ചും തെറിവിളിച്ചിരുന്നു. ഇതോടെ തെറിവിളി പൂർവ്വാധികം ശക്തമായി. അതിനിടയ്ക്കാണ് ഇപ്പോള്‍ ഈ പണിയും. എംടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് തൊട്ടു പിറകെയാണ് കെആര്‍കെ മോഹന്‍ലാലിനെ പരിഹസിച്ച് രംഗത്തെത്തിയത്. മോഹന്‍ലാൽ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെ എങ്ങിനെയാണ് ഭീമനെ അവതരിപ്പിക്കുക എന്നുമായിരുന്നു കെആര്‍കെയുടെ വിവാദ ട്വീറ്റ്. കൂടാതെ ബാഹുബലി നായകന്‍ പ്രഭാസ് ആണ് ഭീമനെ അവതരിപ്പിക്കുവാന്‍ യോജ്യന്‍ എന്നും. തനിക്ക് കൃഷ്ണന്‍ വേഷമാണ് ചിത്രത്തില്‍ ചേരുകയെന്നും കെആര്‍കെ തട്ടിവിടുന്നു.