നിസ്സാന്‍ സണ്ണി ഇപ്പോള്‍ വന്‍ വിലക്കുറവില്‍

നിസ്സാന്‍ സണ്ണി വിവിധ വേരിയന്റുകളിലായി വന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നു. ബെയിസ് മോഡല്‍ ആയ പെട്രോള്‍ എക്‌സ്.ഇ ട്രിം നു ഇപ്പോള്‍ വില 6.99 ലക്ഷവും ടോപ് എന്‍ഡ് ഡീസല്‍ വാഹനത്തിന്റെ വില 8.99 ലക്ഷവും ആണ്.

പ്രാദേശിക നിര്‍മ്മാണം തുടങ്ങിയത് കൊണ്ടാണ് ഇത്തരത്തില്‍ വാന്‍ വിലകുറവില്‍ ഉപഭോക്താക്കള്‍ക്ക് നിസ്സാന്‍ സണ്ണി എത്തിക്കുവാന്‍ സാധിക്കുന്നത് എന്ന് നിസ്സാന്‍ അറിയിച്ചു. ഈ വിലക്കുറവ് വന്നതോടെ സണ്ണി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ വിഭാഗത്തിലെ മറ്റു വാഹനങ്ങളായ മാരുതി ഡിസയര്‍, ഫോര്‍ഡ് ഫിഗോ, ഹ്യുണ്ടായി ആക്‌സന്റ് എന്നിവയുമായാണ് മത്സരിക്കുന്നത്.

പെട്രോള്‍ വിഭാഗത്തിലെ എക്‌സ്.എല്‍ സിവിടി ഇപ്പോള്‍ നിര്‍മ്മാണം നിര്‍ത്തലാക്കിയിരുന്നു. സണ്ണിയുടെ പെട്രോള്‍ വിഭാഗത്തില്‍ മൂന്നും ഡീസല്‍ വിഭാഗത്തില്‍ നാലും വാഹനങ്ങളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായുള്ളതു.

പെട്രോളില്‍ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള എക്‌സ്.വി ട്രിം സീരീസ് ഇപ്പോള്‍ 8.99 ലക്ഷം രൂപയ്ക്കു ലഭ്യമാണ്, മുന്‍ വിലയെക്കാള്‍ ഏകദേശം 2 ലക്ഷം രൂപ കുറവാണിത്.