പാര്‍ക്കിംഗിന്റെ പേരില്‍ യുവ വ്യവസായിയുടെ പുതിയ കാര്‍ ട്രാഫിക് പോലീസ് നശിപ്പിച്ചു
തിരുവനന്തപുരം: കഴിഞ്ഞ ആഴ്ചയില്‍ വഴിയില്‍ തണ്ണിമത്തന് വിറ്റുകൊണ്ടിരുന്ന ചെറുപ്പക്കാരെ തലസ്ഥാന നഗരിയില്‍ മ്യൂസിയം പോലീസ് അസഭ്യവര്‍ഷം ചൊരിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനു തൊട്ടുപിന്നാലെ തിരുവനന്തപുരത്തു നിന്നും മറ്റൊരു സമാനസംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാര്‍ക്ക് ചെയ്യാന്‍ അനുവാദമുണ്ടായിരുന്ന സ്ഥലത്ത് അല്പസമയം പാര്‍ക്ക് ചെയ്ത വാഹനത്തിനു പിഴ ഈടാക്കുകയും അത് ചോദ്യം ചെയ്ത വാഹന ഉടമയോട് അപമര്യാദയോടെ പെരുമാറുകയും ഒടുവില്‍ ട്രാഫിക് പോലീസ് കാര്‍ നീക്കം ചെയ്യുകയുമാണ് ഉണ്ടായത്. വളരെ അശാസ്ത്രീയമായി ഉയര്‍ത്തിമാറ്റിയ വാഹനത്തിനു കേടുപാടുകളും സംഭവിച്ചു. വാങ്ങിച്ചിട്ടു ആറ് മാസം പോലും തികയാത്ത വാഹനത്തിനാണ് ഈ ദുര്യോഗം.
ദീപു ദിവാകര്‍ എന്ന യുവ വ്യവസായിയുടെ കാറിനാണ് ട്രാഫിക് പോലീസ് നഷ്ടം വരുത്തിയത്. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടു പിഴ അടയ്ക്കാന്‍ ദീപു തയ്യാറിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ചോദ്യം ചെയ്ത ദീപുവിനെ പോലീസ് അന്യായമായി ബുദ്ധിമുട്ടിക്കുകയായിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ സമീപനം ഏറെ വേദനപ്പിച്ചുവെന്നും, പോലീസ് വാഹനം നീക്കം ചെയ്തപ്പോള്‍ ഉണ്ടായ കേടുപാടുകള്‍ മൂലം 20000 രൂപ നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങളും വാര്‍ത്തയും ഇതിനോടകം തന്നെ മാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായി. തനിക്കു ഉണ്ടായ നഷ്ടം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു തലസ്ഥാനത്തെ ട്രാഫിക് പോലീസിനെതിരെ കോടതിയെ സമീപിക്കാനിരിയ്ക്കുകയാണ് വാഹന ഉടമയായ ദീപു.
സംഭവം വിവരിച്ച് ദീപു നല്കിയ ഫെയിസ്ബുക്ക് പോസ്റ്റ്: