പ്രണയിച്ചു വിവാഹിതരായ ദമ്പതികളെ പരസ്യമായി നഗ്നരാക്കി മര്‍ദിച്ചു (വീഡിയോ)
രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹിതരായതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാണ് ഇരുവരേയും മര്‍ദിച്ചത്. 15ല്‍ അധികം ആളുകള്‍ ചേര്‍ന്ന് അടുത്തിടെ വിവാഹിതരായ ഇവരെ പരസ്യമായി നഗ്നരാക്കി നടത്തിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനടക്കം നാലുപേര്‍ പിടിയിലായെന്നും ബെന്‍സ്വാര ജില്ലാ കളക്ടര്‍ പറഞ്ഞു. പിന്നോക്ക ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ് ഇരുവരും.