ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍ അയര്‍ലണ്ടിലെത്തി. വിവിധ പരിപാടികളില്‍ പങ്കെടുക്കും

ഡബ്ലിന്‍: വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ അയര്‌ലണ്ടിലെത്തിയ എറണാകുളം – അങ്കമാലി സഹായ മെത്രാന്‍ ബിഷപ്പ് ജോസ് പുത്തന്‍വീട്ടിലിനെ മോണ്‍. ആന്റണി പെരുമായന്‍, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. പോള്‍ മോറേലി (ബെല്‍ഫാസ്‌റ്), റ്റിബി മാത്യു, സാജു മേല്പറമ്പില്‍, ഷാജി (ബെല്‍ഫാസ്‌റ്) തുടങ്ങിയര്‍ ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

ബിഷപ്പിന്റെ അയര്‍ലണ്ടിലെ വിവിധ പരിപാടികള്‍:

ബെല്‍ഫാസ്‌റ്: പുതുഞായര്‍ തിരുനാള്‍
ഏപ്രില്‍ 23 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക്
St. Ann’s Church Finaghy, Belfast
മുഖ്യാതിഥി: ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍

വാട്ടര്‍ഫോര്‍ഡ്: ആദ്യ കുര്‍ബാന സ്വീകരണം
ഏപ്രില്‍ 29 ശനിയാഴ്ച്ച രാവിലെ 9.30
De La Salle College Chapel, Newtown, Waterford.
മുഖ്യാതിഥി: ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍ & ബിഷപ്പ് അല്‌ഫോന്‍സ്സ് കല്ലിനാന്‍ (വാട്ടര്‍ഫോര്‍ഡ് രൂപതാ മെത്രാന്‍)

ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍: ആദ്യ കുര്‍ബാന സ്വീകരണം
ഏപ്രില്‍ 29 ശനിയാഴ്ച്ച ഉച്ചക്ക് 2.15 മണിക്ക്
St Marys of Servant church Blakestown, Blanchardstown
മുഖ്യാതിഥി: ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍

താല: ആദ്യ കുര്‍ബാന സ്വീകരണം
ഏപ്രില്‍ 30 ഞായറാഴ്ച്ച ഉച്ചക്ക് 2.30 മണിക്ക്
St. Marks church Springfield Tallaght
മുഖ്യാതിഥി: ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍ & ഫാ. പാറ്റ് മക്കിന്‍ലി (സൈന്റ്‌റ് മാര്‍ക്‌സ് ചര്‍ച്ച് വികാരി)

വിവിധ മാസ്സ് സെന്ററുകളില്‍ ബിഷപ്പിനെ സ്വീകരിക്കുന്നതിനും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മനോഹരമാക്കുവാനും വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത് ആദ്യകുര്‍ബ്ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലയിന്മാരായ ഫാ .ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റ്ണി ചീരംവേലില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.