എം എല്‍ എ ഹോസ്റ്റലില്‍ 17കാരി കൂട്ടബലാത്സംഗത്തിനു ഇരയായി
നാഗ്പുര്‍ : മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. നാഗ്പൂര്‍ സിവില്‍ ലൈന്‍സ് ഏരിയയിലെ എം.എല്‍.എ ഹോസ്റ്റലില്‍ മാസം ഏപ്രില്‍ 14നായിരുന്നു സംഭവം. കേസില്‍ ഗിട്ടിഖദന്‍ സ്വദേശികളായ മനോജ് ഭഗത്(44), രജത് മാദ്രെ(19) എന്നിവരാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ഇരുവരുടെയും കടയില്‍ ജോലി ചെയ്തു വരികയായിരുന്നു പെണ്‍കുട്ടി. പ്രതികളിലൊരാളായ മനോജ് ഭഗത് ബന്ധുവിന്റെ വിവാഹത്തിനെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ നിന്ന്‌പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും പിന്നീട് എം.എല്‍.എ ഹോസ്റ്റലില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും. തുടര്‍ന്ന് പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി പെടുത്തി തിരികെ വീട്ടില്‍ എത്തിക്കുകയുമായിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ എന്ന വ്യാജേനയാണ് പ്രതികള്‍ ഹോസ്റ്റലില്‍ മുറികള്‍ തരപ്പെടുത്തിയത്. ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.