മോഹന്‍ലാല്‍ ആഡംബര കാര്‍ ; മമ്മൂട്ടി ആട്ടോറിക്ഷ : സംവിധായകന്‍ രഞ്ജിത്ത്

മലയാളത്തിലെ മുന്‍നിര സംവിധായകനായ രഞ്ജിത്ത് ആണ് സൂപ്പര്‍ താരങ്ങളെ ഈ രീതിയില്‍ താരതമ്യപ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ സര്‍വ്വ ആഡംബരങ്ങളും ഉള്ള ഒരു കാര്‍ ആണെന്നും എന്നാല്‍ മമ്മൂട്ടി ഒരു സാധാരണ ആട്ടോറിക്ഷയാണ് എന്നുമാണ് രഞ്ജിത്ത് പറഞ്ഞിരിക്കുന്നത്. ആഡംബര കാറിനെ നമുക്കിഷ്ടമുള്ള രീതിയില്‍ ഇഷ്ടമുള്ള വഴിയിലൂടെ ഡ്രൈവ് ചെയ്യുക അസാധ്യമാണ്. അതങ്ങനെ ഗട്ടറുകള്‍ ഒന്നുമില്ലാത്ത ഹൈവേയിലൂടെ ഒരേ റൂട്ടില്‍ ഓടിക്കൊണ്ടിരിയ്ക്കും. ഇടയ്‌ക്കൊരു ഊടുവഴി വന്നാല്‍ ആ വഴിയിലൂടെ തിരിച്ചുവിടാന്‍ പറ്റില്ല. അങ്ങനെ തിരിച്ചുവിട്ടാല്‍ വഴിയില്‍ കിടക്കും. എന്നാല്‍ എന്നാല്‍ ഓട്ടോറിക്ഷയാകട്ടെ ഹൈവേയിലൂടെയും വേണ്ടി വന്നാല്‍ ഊടുവഴികളിലൂടെയും സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തും. നമുക്ക് ഓടിക്കുകയോ തിരിക്കുകയോ എന്ത് വേണമെങ്കിലും ചെയ്യാം. ട്രാഫിക്കൊന്നും അവന് പ്രശ്‌നമല്ല. അവസാനമായി തനിക്ക് ഏതു വഴിയിലൂടെയും സഞ്ചരിക്കുവാന്‍ പറ്റിയ ആട്ടോറിക്ഷയാണ് ഇഷ്ടമെന്നും രഞ്ജിത്ത് പറയുന്നു. മമ്മൂട്ടിയും രഞ്ജിത്തും ഒരുമിച്ച പുത്തന്‍പണം ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പത്തോളം സിനിമകളില്‍ ഇരുവരും ഒരുമിച്ചു വര്‍ക്ക് ചെയ്തിട്ടുണ്ട്. അതേസമയം മോഹന്‍ലാലിന്റെ പഴയകാല സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് എല്ലാം തിരകഥ ഒരുക്കിയിരുന്നത് രഞ്ജിത്ത് ആണ്.