മാണിയെ ഇനി തിരികെ വിളിക്കണ്ട എന്ന് യു ഡി എഫ് യോഗത്തില്‍ ധാരണ
തിരുവനന്തപുരം : കെ എം മാണിയെ ഇനി യുഡിഎഫിലേക്ക് തിരികെ വിളിക്കണ്ട എന്ന് തീരുമാനം. കൂടാതെ മാണിയെ യുഡി.എഫിലേക്ക് തിരിച്ചു വിളിച്ച കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസ്സനെതിരെ യുഡിഎഫ് യോഗത്തില്‍ വിമര്‍ശവും ഉയര്‍ന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മാണിയെ ക്ഷണിച്ച എം.എം.ഹസ്സന്റെ പ്രസ്താവനക്കെതിരെ ജെഡിയുവാണ് രംഗത്തെത്തിയത്. മലപ്പുറം വിജയത്തിന്റെ തിളക്കത്തില്‍ യുഡിഎഫ് നില്‍ക്കുമ്പോള്‍ അത്തരമൊരു അഭിപ്രായം വേണ്ടിയിരുന്നില്ലെന്നും ജെ.ഡി.യു നേതാക്കള്‍ പറഞ്ഞു. പിറകെ നടന്നു വിളിക്കേണ്ട ആവശ്യമില്ല എന്നാല്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും തിരിച്ച് വരാമെന്നും യുഡിഎഫ് തീരുമാനമെടുത്തു. ജെഡിയു നിലപാടിനോട് കെ.മുരളീധരനും സിഎംപി ഒഴികെയുള്ള മറ്റു ഘടക കക്ഷികൾ യോജിച്ചു. മലപ്പുറം തിരഞ്ഞെടുപ്പിന്റെ സമയത്ത് മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ തത്ക്കാലം തിരിച്ചു വരുന്നില്ലെന്ന് മാണി പറഞ്ഞെന്നും പി.കെ.കുഞ്ഞാലിക്കുട്ടി യോഗത്തില്‍ വ്യക്തമാക്കി.