വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനുകള്‍ സൂക്ഷിക്കുക ; മാനഹാനിയും ജയില്‍വാസവും ലഭിക്കുവാന്‍ സാധ്യത
വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് പാരയുമായി കോടതി. വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന മെസേജുകള്‍ക്ക് ഗ്രൂപ്പ് അഡ്മിന് ഉത്തരവാദിയായിരിക്കുമെന്ന് കോടതി ഉത്തരവ്. തെറ്റിദ്ധാരണ പരത്തുന്നതോ, മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലോ ഉള്ള മെസേജുകള്‍ക്ക് കേസെടുക്കുകയാണെങ്കില്‍ ഗ്രൂപ്പ് അഡ്മിന് എതിരെ എഫ്ഐആര്‍ ചുമത്തണമെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാമെന്നും വിധിയില്‍ പറയുന്നു. എന്നാല്‍ നടപടികള്‍ എടുക്കുന്നതിന് മുമ്പ് സുപ്രീകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.ഉത്തര്‍പ്രദേശിലെ വരാണസി ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ സ്പര്‍ശിക്കുന്ന നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുവേ വ്യക്തികളെയും , പ്രസ്ഥാനങ്ങളെയും പറ്റിയുള്ള മോശം ചിത്രങ്ങളും , സന്ദേശങ്ങളും കൂടുതലും പ്രചരിക്കുന്നത് ഇത്തരം ഗ്രൂപ്പുകളിലൂടെയാണ്.