ചിക്കാഗോ കെ.സി.എസ് ദിലീപ് ഷോ ടിക്കറ്റ് ഓണ്‍ലൈനില്‍
ചിക്കാഗോ: ചിക്കാഗോ കെ സി എസ് മെയ് 13 നു നടത്തപെടുന്ന ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ സ്റ്റേജ് ഷോ ആയ ദിലീപ് ഷോയുടെ ടിക്കറ്റ് ഓണ്‌ലൈനിയില്‍ ലഭ്യമാണ്. വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയെ തുടര്‍ന്ന് സംഘാടകര്‍ ടിക്കറ്റിന്റെ ലഭ്യതക്കായി ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഈ വര്‍ഷം അമേരിക്കയില്‍ വരുന്ന ഏറ്റവും വലുതും കലാകാരന്മാരെ കൊണ്ട് സമ്മാനവുമായ ഏക ഷോ എന്നതില്‍ ദിലീപ് ഷോ ഏറെ പ്രേസക്തി നേടി കഴിഞ്ഞു. ചിക്കാഗോയിലെ മുഴുവന്‍ മലയാളീ സമൂഹവും ഈ ഷോ യെ നെഞ്ചിലേറ്റി കഴിഞ്ഞു. കേരളത്തിലെ സ്റ്റേജ് ഷോ രംഗത്ത് ഏറെ മികച്ച കലാകാരമാരുടെ ഒരു കൂട്ടായ്മ എന്നത് ഈ ഷോ യ്ക്ക് ഏറെ മാറ്റ് കൂട്ടിയിട്ടുണ്ട്. നാദിര്ഷാ അണിയിച്ചൊരുക്കുന്ന ഈ ഷോയില്‍ ദിലീപിനെ കൂടാതെ റിമി റ്റോമി, കാവ്യാ മാധവന്‍, പിഷാരടി, ധര്‍മ്മജന്‍ തുടങ്ങി വാന്‍ താരനിരയാണ് അരങ്ങത്ത് മാറ്റുരക്കുന്നത്. ഇനിയും ടിക്കറ്റ് ലഭിക്കാത്തവര്‍ക്കു താഴെ കൊടിത്തിരിക്കുന്ന ലിങ്ക് വഴി ടിക്കറ്റ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടുക്കാവുന്നതാണ്.
https://www.ticketfly.com/purchase/event/1415648 ദിലീപ് ഷോക്ക് ബിനു പുത്തറയില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍ ഡിബിന്‍ വിലങ്ങുകല്ലേല്‍, ഷിബു മുളയാനികുന്നേല്‍, ബൈജു കുന്നേല്‍, തോമസ് പൂതക്കരി, ജിനോ കക്കാട്ടില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍, സാജന്‍ പച്ചിലമാക്കില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
For Tickets click the link below
https://www.ticketfly.com/purchase/event/1415648