വിസ നിയമ ലംഘനത്തിന് ബ്രിട്ടനില്‍ 38 ഇന്ത്യക്കാര്‍ പിടിയില്‍
ലണ്ടന്‍: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയ 38 ഇന്ത്യക്കാരെ ബ്രിട്ടീഷ് ഇമിഗ്രേഷന്‍ വകുപ്പ് കണ്ടെത്തി. ലെസ്റ്ററിലെ തൊഴിലിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 10 സ്ത്രീകളടക്കമുള്ളവര്‍ പിടിയിലായത്.
കഴിഞ്ഞയാഴ്ചയിലും നഗരത്തിലെ രണ്ട് സ്ഥാപനങ്ങളില്‍ ഇമിഗ്രേഷന്‍ റെയ്ഡ് നടത്തിയിരുന്നു. ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു അഫ്ഗാന്‍ പൗരനും പിടിയിലായിട്ടുണ്ട്.
പിടിയിലായവരില്‍ 31 പേരും വിസ കാലാവധി കഴിഞ്ഞവരാണ്. ഏഴുപേര്‍ കൃത്യമായ രേഖകളില്ലാതെ രാജ്യത്തേക്ക് കടന്നുകയറിയവരായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. കൃത്യമായ വിസയില്ലാത്തവര്‍ക്ക് തൊഴില്‍ നല്‍കിയ സ്ഥാപനങ്ങള്‍ ഓരോ തൊഴിലാളിയുടെ പേരിലും 20000 പൗണ്ട് വീതം പിഴയടക്കേണ്ടിവരും.