മാവോവാദി ആക്രമണം ; ഛത്തീസ്ഗഡില്‍ 12 ജവാന്മാര് കൊല്ലപ്പെട്ടു
മാവോയിസ്റ്റ് ആക്രമണത്തില്‍ ഛത്തീസ്ഗഡില്‍ 12 ജവാന്മാര് കൊല്ലപ്പെട്ടു. സുക്മ ജില്ലയിലാണ് മാവോവാദി ആക്രമണം നടന്നത്. ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. റോഡ് നിര്‍മ്മാണത്തിനായി പോയ തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കുവാന്‍ എത്തിയ ജവാന്മാര് ആണ് കൊല്ലപ്പെട്ടത്. മാവോവാദി സാനിധ്യം കൂടുതലുള്ള തെക്കന്‍ ബസ്തര്‍ മേഖലിയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വെടിവെപ്പുണ്ടായത്. സിആര്‍പിഎഫിന്റെ 74 ബറ്റാലിയനില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. ആഴ്ചകള്‍ക്ക് മുമ്പ് ഇതേ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ 12 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു.