പൊതുപ്രവര്‍ത്തകര്‍ അര്‍പ്പണ മനോഭാവവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരായിരിക്കണം: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം
തിരുവനന്തപുരം: പൊതുപ്രവര്‍ത്തകര്‍ അര്‍പ്പണ മനോഭാവവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരായിരിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പ്രസ്താവിച്ചു. ജനകീയ സമിതി രജത ജൂബിലി ആഘോഷവും പുരസ്കാര സമര്‍പ്പണവും ഏപ്രില്‍ 24ന് തിരുവനന്തപുരം വൈ. എം.സി.എ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി അഡ്വ.മാത്യു ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭരണ പരിഷ്ക്കരണ കമ്മിറ്റി അംഗം സി.പി.നായര്‍ ആമുഖ പ്രസംഗം നിര്‍വഹിച്ചു. അവാര്‍ഡ് കമ്മിറ്റി ചെയര്മാന് ജോര്‍ജ്ജ് തഴക്കര അവാര്‍ഡ് ജേതാക്കളെ സദസിന് പരിചയപെടുത്തി. രജതജൂബിലി ആഘോഷ കമ്മിറ്റി ചെയര്മാന് വി.പി ജയചന്ദ്രന് പ്രശസ്തി വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്കുന്ന രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന് (രാഷ്ട്ര സേവ പുരസ്ക്കാരം) മാതൃഭൂമി മാനേജിംങ്ങ് എഡിറ്റര്‍ യുവ വ്യവസായി ഡെല്‍റ്റ ഗ്രൂപ്പ് ചെയര്മാന് തോമസ് ഫിലിപ്പ് (കാരുണ്യ പുരസ്കാരം) മാവേലിക്കര സ്വാഗതവും ഡയറക്ടര്‍ ഡോ അശോക് അലക്സ് ഫിലിപ്പ് കൃതജ്ഞതയും പ്രകാശിപ്പിച്ചു.ജനകീയ സമിതിയുടെ ഉപഹാരം ഡോ. ജോണ്സണ് വാലയില്‍ ഇടിക്കുള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന് സമര്‍പ്പിച്ചു.
കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് 2025 ല്‍ കേരളം എങ്ങനെയായിരിക്കണം എന്ന കാഴ്ചപാടോടു കൂടി ‘വിഷന്‍ കേരള 2025’ എന്ന രജത ജൂബിലി നയരേഖ പ്രകാശനം ചെയ്തു.
രജത ജൂബിലി സ്മാരകമായി ഭവനരഹിതരായ നിര്‍ധനര്‍ക്ക് 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും.ജില്ലാ കമ്മിറ്റികള്‍ നിര്‍ദ്ദേശിക്കുന്ന അര്‍ഹരായവര്‍ക്ക് ജില്ലകളില്‍ ആദ്യഘട്ടത്തില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. മനോഹരവും പ്രകൃതിക്ക് യോജിച്ച നിലയിലും ഉള്ള 650 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഉള്ള വീടുകള്‍ ആണ് ജനകീയ പങ്കാളിത്വത്തോട് നിര്‍മ്മിച്ചു നല്‍കുന്നത്.
നിര്‍ധനരരും നിരാലംബരുമായവര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ത്രിതല പഞ്ചായത്തകളുടെയും ആനുകുല്യം കൂടി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഉളള ശ്രമങ്ങള്‍ ഏകോപിക്കും.
കൂടാതെ ആരോഗ്യ വകുപ്പും ദേശിയ അന്ധത നിവാരണ സമിതിയുമായി സഹകരിച്ച് 25 പേര്‍ക്ക് ഓരോ ജില്ലയില്‍ നിന്നും സൗജന്യമായി തിമിര ശസ്ത്രക്രിയ ചെയ്തു കൊടുക്കും. നേത്രദാന – അവയവദാന ബോധവത്ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. അടിയന്തിര ഘട്ടത്തില്‍ രക്തം ആവശ്യമായി വരുന്ന രോഗികള്‍ക്ക് രക്തം ലഭ്യമാക്കാന്‍ ജില്ലകള്‍ തോറും ബ്ലഡ് ഡൊനേഷന് സെല്‍ രൂപീകരിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ച കഞ്ഞി വിതരണം നടത്തും. നിര്‍ധന ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കും.
മാതാപിതാക്കള്‍ നഷ്ടപെട്ടതും പഠനത്തില്‍ സമര്‍ത്ഥരും വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കോളര്‍ഷിപ്പ് ഏര്‍പെടുത്തും.സ്കൂള്‍ അദ്ധ്യയന വര്‍ഷാരംഭത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. നിരാലംബരും അശരണരുമായ വ്യദ്ധരായവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കും.
ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനും പ്രകൃതി സംരക്ഷണത്തിനും ബോധവത്ക്കരണ പരിപാടി സംഘടി പ്പിക്കും.ജൈവകൃഷി പ്രോത്സാഹിപ്പിക്കന്നതിന് സംസ്ഥാന ഹരിത കേരളം പദ്ധതിയുമായി സഹകരിച്ച് ഗ്രീന്‍ ക്ലബുകള്‍ രൂപികരിക്കും. മികവ് പുലര്‍ത്തുന്ന കര്‍ഷകരെ ആദരിക്കും.
ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കലിനെതിരെയും അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മത്സ്യ- മാംസാഹാരങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുവാനും അമിത വിഷകരമായ രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗം മൂലം ഉണ്ടായി ക്കൊണ്ടിരിക്കുന്ന സാമൂഹ്യ വിപത്തുകള്‍ക്കെതിരെയും ശക്തമായ ജനകീയ സമരപരിപാടികളും സംഘടിക്കുമെന്ന് നയരേഖയിലൂടെ വ്യക്തമാക്കുന്നു.