മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കലിന് മലബാര്‍ പ്രൗഡ് അവാര്‍ഡ്
ദുബായ്: പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍ മലബാര്‍ പ്രൗഡ് അവാര്‍ഡ് ഏറ്റുവാങ്ങി.
സിസ്റ്റര്‍ അഭയക്കേസില്‍ കഴിഞ്ഞ 25 വര്‍ഷമായി നിരന്തരം നിയമ പോരാട്ടം നടത്തി ചരിത്രത്തിന്റെ ഭാഗമായി മാറിയ മലയാളി എന്ന നിലയിലാണ് അവാര്‍ഡിന് അര്‍ഹനായത്.
കാലിക്കറ്റ് ചേംമ്പര്‍ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തി്ല് ദുബായ് ലി മെര്‍ഡിയന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം നല്‍കിയത്.
അഭയക്കേസിലെ നിയമപോരാട്ടത്തില്‍ ഇതാദ്യമായാണ് ജോമോന് പുരസ്കാരം സ്വീകരിക്കുന്നതും വിദേശത്ത് പോകുന്നതും.
50,000 രൂപ ക്യാഷ് അവാര്‍ഡും ശില്പവും ആണ് പുരസ്കാരം. നടി സീമ, ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകന് എം എ നിഷാദ്, കാലിക്കറ്റ് ചേംമ്പര്‍ ഓഫ് കോമേ്ഴ്സ് പ്രസിഡന്റ് ഐപ് തോമസ്, സെക്രട്ടറി ഡോ. എം ഷറീഫ്, മമലബാര് പ്രൗഡ് അവാര്‍ഡ് സിഇഒ ഹബീബ് റഹ്മാന്, നിയാസ് എന്നിവര്‍ പ്രസംഗിച്ചു.