കോടതി വിധി വ്യക്തിപരമായ വിജയമല്ല ; എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഈ കോടതി വിധി ഭാവിയില്‍ ബാധകമാവുമെന്ന് സെന്‍കുമാര്‍
തിരുവനന്തപുരം: കോടതി വിധി വ്യക്തിപരമായ വിജയമല്ല. ഇന്ത്യയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഈ കോടതി വിധി ഭാവിയില്‍ ബാധകമാവും. ഡി.ജി.പിയായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്തു ടി.പി സെന്‍കുമാര്‍.
സത്യസന്ധവും നീതിപൂര്‍വവും ആത്മാര്‍ഥതയോടെയും ജോലി ചെയ്യുന്നവരെ പീഡിപ്പക്കരുതെന്നാണ് കോടതി വിധിയിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. തനിക്കു വേണ്ടി കോടതിയില്‍ ഹാജരായി വാദിച്ച ഹാരിസ് ബീരാന്‍ അടക്കമുള്ളവരോടും നന്ദിയുണ്ട്.
ജോലി ചെയ്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥരും പീഡിപ്പിക്കപ്പെടരുത്. തനിക്കെതിരെ ഉണ്ടാക്കിയ രേഖകളുടെ സത്യാവസ്ഥ കോടതിക്കു ബോധ്യമായെന്നും ഒരു കാലത്തും നടക്കാന്‍ പാറ്റത്ത കാര്യങ്ങളാണ് തനിക്കു നേരെയുണ്ടായതെന്നും സെന്‍കുമാര്‍ പറഞ്ഞു. ജിഷ വധക്കേസില്‍ പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.