തിരുവനന്തപുരത്ത് ബ്ലേഡ് മാഫിയ വീണ്ടും ശക്തമാകുന്നു ; നെയ്യാറ്റിന്‍കരയില്‍ കുട്ടികളെ ആക്രമിച്ചു

തിരുവനന്തപുരം : ഒരു ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും ബ്ലേഡ് മാഫിയ ശക്തമാകുന്നു. കൂടാതെ പണം നല്‍കാത്തതിന്റെ പേരില്‍ കടം വാങ്ങിയവരെ ആക്രമിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീണ്ടും ബ്ലേഡ് മാഫിയയുടെ ആക്രമണം ഉണ്ടായി. പലിശ നല്‍കാത്തതിന് കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ ആക്രമിച്ചു. മാസം 6000രൂപ പലിശയ്ക്കാണ് പൂവാര്‍ സ്വദേശിയായ ബിമലില്‍ നിന്നും അനില്‍കുമാര്‍ പണം വാങ്ങിയത്. മാസ പലിശക്കു പുറമേ മൂന്നു ഘടുക്കളായി 75,000രൂപയും തിരികെയും നല്‍കി. ടിപ്പര്‍ ലോറി ഡ്രൈവറായ അനില്‍കുമാര്‍ ബാക്കിതുക തിരികെ നല്‍കാന്‍ തമയം ചോദിച്ചിരുന്നു. എന്നാല്‍
ഇന്നലെ വൈകുന്നേരം പണം ചോദിച്ചെത്തിയ ബിമല്‍ അനിലന്റെ ഭാര്യയോട് മോശമായി പെരുമാറി. ഇക്കാര്യം അറിഞ്ഞെത്തിയ അനിലും ബിമലുമായി വാക്കേറ്റമുണ്ടാക്കി. ഇതിനുശേഷം ശേഷമാണ് അനിലിനയെും കുടുംബത്തെയും ആക്രമിച്ചത്. ആക്രമിണത്തിനിടെ ഒന്‍പത് വയസ്സുള്ള അനിലിന്റെ മകള്‍ക്കും മര്‍ദ്ദമേറ്റു. പരിക്കേറ്റവര്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ ബിമല്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഒടിവേളക്കുശേഷം നെയ്യാറ്റികര, പൂവ്വാര്‍, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നിവടങ്ങിളില്‍ ബ്ലേഡ് മാഫിയ വീണ്ടും സജീവമായിട്ടുണ്ട്. ബ്ലേഡുകാര്‍ക്കെതിരെ പൊലീസില്‍ നിരവധി പരാധികളെത്തിയിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപണവുമുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ബ്ലേഡ് മാഫിയയെ ഒതുക്കുവാന്‍ വേണ്ടി ഓപ്പറേഷന്‍ കുബേര എന്ന പേരില്‍ ഒരു പദ്ധതി നടപ്പാക്കിയിരുന്നു. ബ്ലേഡ് മാഫിയയുടെ ശല്യം കാരണം ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ അത്തരത്തില്‍ ഒരു നടപടി എടുത്തത്. അതേസമയം ഭരണം മാറിയപ്പോള്‍ കുബേരയുടെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയായിരുന്നു.അതോടെ മാളത്തില്‍ ഒളിച്ച ബ്ലേഡ് മാഫിയാകള്‍ വീണ്ടും പത്തി ഉയര്‍ത്തുകയായിരുന്നു.