ദിലീപിന് എതിരെ വീണ്ടും സാബു കട്ടപ്പന: ദിലീപിന്റെ അമേരിക്കന്‍ ഷോ ടിക്കറ്റ് വില്പന അഴുകിയ മത്തി പോലെ ; പ്രോഗ്രാം പരാജയം എന്ന് ആരോപണം (വീഡിയോ)
സിനിമാ താരം ദിലീപിന് എതിരെ ആരോപണങ്ങളുമായി വീണ്ടും അമേരിക്കന്‍ വ്യവസായി സാബു കട്ടപ്പന. ഷോ ചെയ്യാന്‍ ദിലീപും സംഘവും അമേരിക്കയില്‍ എത്തിയതിന്റെ പിന്നാലെയാണ് സാബുവും രംഗത്ത് വന്നത്.
ഷോയുടെ ടിക്കറ്റുകള്‍ വാങ്ങുവാന്‍ ആളില്ല എന്നും അഴുകിയ മത്തി മീനിന്റെ നിലയിലാണ് ഇപ്പോള്‍ ടിക്കറ്റ് വില്പന എന്നും അയാള്‍ ആരോപിക്കുന്നു. ആദ്യം 400, 500 ഡോളറിനു വിറ്റുപോയ ടിക്കറ്റുകള്‍ തന്റെ വീഡിയോ പുറത്തുവന്നതിനു ശേഷം അന്‍പതും നൂറും ആയി എന്നും എന്നിട്ട് പോലും ടിക്കറ്റ് ആര്‍ക്കും വേണ്ടാ എന്നും സാബു പറയുന്നു. കൂടാതെ പല അസോസിയേഷനുകളും പ്രോഗ്രാം ബഹിഷ്കരിച്ചു എന്നും സാബു പറഞ്ഞു. കേരളത്തില്‍ എന്തും നടക്കും എന്നാല്‍ അത് അമേരിക്കയില്‍ നടത്തുവാന്‍ തന്നെപോലുള്ളവര് സമ്മതിയ്ക്കില്ല എന്നും സാബു പറയുന്നുണ്ട്. അതേസമയം പ്രോഗ്രാം അവതരിപ്പിക്കുവാന്‍ ദിലീപും സംഘവും അമേരിക്കയില്‍ എത്തി. നാദിര്‍ഷയാണ് പരിപാടി സംവിധാനം ചെയ്യുന്നത്.