മണി അകത്തോ പുറത്തോ ? ; നാടന്‍ ഭാഷയില്‍ നടപടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കും : പാര്‍ട്ടി വലിയ വിലനല്‍കേണ്ടി വരുമെന്ന് സി.പി.എം സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം മണി മന്ത്രിസഭയക്ക് പുറത്തോ അകത്തോ. അതോ താക്കീതില്‍ കാര്യം ഒതുക്കുമോ. നടപടി സംബന്ധിച്ച സി.പി.എം തീരുമാനം ബുധനാഴ്ച അറിയാം. നിയമസഭയില്‍ മണിയെ മുഖ്യമന്ത്രി പിന്തുണച്ചെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിയുമായി മുന്നോട്ട്. വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം മണിക്കെതിരേ സി.പി.എം നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ്.
താക്കീതോ അതോ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കലോ അത് മാത്രമാണ് ഇനി തീരുമാനിക്കാനുള്ളത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍് നടപടിക്ക് ധാരണയായി. നടപടി എന്തായിരിക്കണമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉണ്ടാവും.
മണിയുടെ വാവിട്ട പ്രസംഗത്തിന്‍ പിടിച്ചായിരുന്നു സെക്രട്ടറിയേറ്റ് യോഗത്തിലെ പ്രധാന ചര്‍ച്ച. മണിക്കെതിരേ രൂക്ഷ വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നു. മാണിയെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. മണി അതിരുകടക്കുകയാണെന്നും പാര്‍ട്ടിയെ വകവയ്ക്കാതെ വിവാദ പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. മണിയുടെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ ദോഷമുണ്ടാക്കുകയാണെന്നും സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വിമര്‍ശനം ഉയര്‍ത്തി.
മണിയുടെ നാക്ക് പിഴ തുടരാന്‍ അനുവദിച്ചാല്‍ ഭാവിയില്‍ പാര്‍ട്ടി വലിയ വില നല്‍കേണ്ടി വരും. മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിക്കു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെതിരേ മണി നടത്തിയ പരാമര്‍ശങ്ങളും തെറ്റായിരുന്നുവെന്നും സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. സം
സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാണിക്കെതിരെ ശക്തമായ നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചത്. മാണിയുടെ പരാമര്‍ശങ്ങള്‍ സൃഷ്ടിക്കുന്ന വിവാദങ്ങളുടെ ബാധ്യത പാര്‍ട്ടിയും ഇടതുമുന്നണിയും സര്‍ക്കാരും ഏറ്റെടുക്കേണ്ടി വരുയാണെന്ന് കോടിയേരി പറഞ്ഞു. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്.
ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വിഷയവും മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലും ഉള്‍പ്പടെ വിഷയങ്ങള്‍ ചര്‍ച്ചയായി. തനിക്കെതിരേ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടിയില്‍ ധാരണയായതായി മണി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. വിവാദങ്ങളെല്ലാം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. എന്തു നടപടിയാണ് സ്വീകരിക്കുക എന്നറിയില്ല. അത് സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. പാര്‍ട്ടി എന്തു നടപടിയെടുത്താലും അതു നേരിടുമെന്നും മണി വ്യക്തമാക്കി.