ഐപിഎല്ലില്‍ മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം ഏപ്രില്‍ 27ന്

ഹൂസ്റ്റന്‍: ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനിന്റെ ആഭിമുഖ്യത്തില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി സമ്മേളനം സംഘടിപ്പിക്കുന്നു. മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്തായുടെ നൂറാമത് ജന്മദിനമായ ഏപ്രില്‍ 27 ന് നടക്കുന്ന ഇന്റര്‍നാഷണല്‍ ടെലികോണ്‍ഫറന്‍സില്‍ മാര്‍ത്തോമാ സഭയുടെ ബിഷപ്പ് സ്ഥാനാര്‍ത്ഥിയായ റവ. സാജു പാപ്പച്ചനാണ് ഉദ്ഘാടന പ്രസംഗം നിര്‍വ്വഹിക്കുന്നത്. ആത്മായ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ തിരുമേനിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി.വി സാമുവേല്‍(ഡിട്രോയിറ്റ്) തിരുവല്ലയില്‍ തിരുമേനിയെ സന്ദര്‍ശിച്ചു ആശംസകള്‍ അറിയിക്കുകയും ജന്മദിന കാര്‍ഡ് കൈമാറുകയും ചെയ്തു.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിവിധ വിഷയങ്ങള്‍ക്കായും തിരുവചന കേള്‍വിക്കായും ഒത്തു ചേരുന്ന വേദിയാണ് ഐപിഎല്‍ ലോകത്തിന്റെ ഏതു കോണിലിരുന്നും സൗജന്യമായി ടെലികോണ്‍ഫറന്‍സിലൂടെ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് കോര്‍ഡിനേറ്റര്‍മാരായ റ്റി. എ. മാത്യു (ഹൂസ്റ്റണ്‍) സി.വി സാമുവേല്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 1641715 0665 കോഡ് 530 464
സമയം ഏപ്രില്‍ 27 9പിഎം (ന്യൂയോര്‍ക്ക് ടൈം)