കമ്യൂണിസ്റ്റ് പാര്‍ട്ടി ‘ഇ.എം.എസി’ന്റെ പാര്‍ട്ടിയല്ല ‘മണി’യുടെ പാര്‍ട്ടിയായെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്് ഇ.എം.എസിന്റെ പാര്്ട്ടിയല്ല, മറിച്ച് എം.എം മണിയുടെ പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.എം.എസിനെ പോലെയുള്ള മഹാന്മാരിരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് പിണറായി വിജയന് ഓര്‍ക്കണമെന്നും ചെന്നിത്തല.
മണിയുടെ സ്ത്രീവിരുദ്ധ പരാമര്്ശം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസില്് ഇടപെട്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ജയരാജന്റെയും ശശീന്ദ്രന്റെയും കാര്യത്തില്‍് നടപടിയെടുത്ത മുഖ്യമന്ത്രിക്ക് മണിയുടെ കാര്യത്തില്‍് മാത്രം എന്തേ ഗൗരവമില്ലാത്തതെന്ന് ചെന്നിത്തല ചോദിച്ചു.
തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മണി എന്തിനാണ് ഖേദം പ്രകടിപ്പിച്ചത്. എം.എം മണിക്ക് എന്തും പറയാം പക്ഷേ ഒരു മന്ത്രി പറയരുത്. ഇത്രയും അധ:പതിക്കാന്‍ പാടില്ലായിരുന്നു. മണിയുടെ പ്രസ്താവനയെ സഭ ഒറ്റക്കെട്ടായി അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണി രാജിവെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.