നടന്‍ ദിലീപിനെതിരെ ആരോപണങ്ങളുന്നയിച്ച അമേരിക്കന്‍ മലയാളിയ്ക്ക് ഭീഷണി: നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയാല്‍ തല വെട്ടുമെന്ന്

ന്യൂയോര്‍ക്ക്: നടന്‍ ദിലീപ് നേതൃത്വം നല്‍കുന്ന അമേരിക്കന്‍ ഷോയുമായി ബന്ധപ്പെട്ടു സാബു കട്ടപ്പന സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട വീഡിയോ വന്‍വിവാദമായിരുന്നു. പിന്നീട് ദിലീപ് പ്രമുഖ മാധ്യമത്തിലൂടെ നടത്തിയ അഭിമുഖത്തില്‍ സാബുവിനെതീരെ പരാമര്‍ശം നടത്തിയിരുന്നു.

അതേസമയം ഷോ നടത്താന്‍ ദിലീപും സംഘവും അമേരിക്കയില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. തുടര്‍ന്നാണ് സാബുവിന്റെ അഭിമുഖം പുറത്ത് വന്നത്. സോഷ്യല്‍ മീഡിയയിലെ ഒരു പേജിലൂടെ കഴിഞ്ഞ ഞായറാഴ്ചയാണ് അഭിമുഖം ലൈവ് നല്‍കിയത്. ദിലീപിന്റെ ഫാന്‍സിന്റെ പേരില്‍ വധ ഭീഷണി ഉണ്ടായതായി സാബു അഭിമുഖത്തില്‍ ചോദ്യത്തിന് മറുപടിയായി പറയുന്നുണ്ട്. നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയാല്‍ തല വെട്ടുമെന്ന് വരെ ഫോണിലൂടെ ഭീഷണി മുഴക്കിയതായി സാബു പറയുന്നു. സാബുവിനെ കേരളത്തില്‍ നിന്നും വിളിച്ച കോളുകളുടെ വിവരങ്ങള്‍ മുഴുവന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ: