ഡല്‍ഹി മെട്രോയില്‍ ഇരിക്കുവാന്‍ സീറ്റ് ചോദിച്ച മുസ്ലീം വൃദ്ധനോട് പാക്കിസ്ഥാനില്‍ പോകുവാന്‍ യുവാക്കളുടെ ആക്രോശം
ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോയില്‍ ഇരിക്കുവാന്‍ സീറ്റ് ചോദിച്ച മുസ്ലീം വൃദ്ധനോട് പാക്കിസ്ഥാനില്‍ പോകുവാന്‍ യുവാക്കളുടെ ആക്രോശം. മുതിര്‍ന്ന പൗരന്റെ സീറ്റില്‍ നിന്ന് മാറിത്തരാന്‍ ആവശ്യപ്പെട്ടതിനാണ് യുവാക്കള്‍ അയാളോട് പാക്കിസ്ഥാനില്‍ പോകുവാന്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ആഴ്ച ഡല്‍ഹി വൈലറ്റ് ലൈനിലായിരുന്നു സംഭവം. മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള സീറ്റില്‍ ഇരുന്ന രണ്ട് യുവാക്കളോട് സീറ്റ് ഒഴിഞ്ഞു താരാന്‍ വൃദ്ധന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വീണ്ടും ആവശ്യപ്പെട്ടതോടെയാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. നിങ്ങള്‍ക്ക് സീറ്റ് വേണമെങ്കില്‍ പാകിസ്താനിലേക്ക് പോകു. അവിടെ ലഭിക്കുമെന്നും യുവാക്കള്‍ പറഞ്ഞു. സഹയാത്രികനായ ഒരാള്‍ ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചതോടെയാണ് സംഭവം ലോകം അറിഞ്ഞത്.