അമേരിക്കന്‍ അന്തര്‍വാഹിനി കൊറിയന്‍ തീരത്ത് ; യുദ്ധഭീതിയില്‍ ലോകം
യുദ്ധഭീതി പരത്തി അമേരിക്കന്‍ അന്തര്‍വാഹിനി കൊറിയന്‍ തീരത്തെത്തി. നേരത്തെ അമേരിക്കന്‍ വിമാന വാഹനി കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സണ്‍ ഇതിനകം തന്നെ കൊറിയന്‍ തീരത്തെത്തിയിരുന്നു. ആണവ, മിസൈല്‍ പരീക്ഷണത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന ഉത്തരകൊറിയയുടെ ഭീഷണി നിലനില്‍ക്കെയാണ് യുദ്ധസന്നാഹവുമായി അമേരിക്ക കൊറിയന്‍ തീരത്ത് എത്തുന്നത്. അമേരിക്കയുടെ വിമാനവാഹിനിയായ യു.എസ്.എസ് കാള്‍ വിന്‍സണെ മുക്കിക്കളയുമെന്ന് ഉത്തരകൊറിയയുടെ ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്നാണ് ഇതിനോട് ചേരാന്‍ യു.എസ്.എസ് മിഷിഗനും ദക്ഷിണ കൊറിയയില്‍ എത്തിച്ചേര്‍ന്നത്. ഏത് നിമിഷവും യുദ്ധമുണ്ടാകാമെന്നതുകൊണ്ട് തന്നെ കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി കൊറിയന്‍ തുരുത്തിലെ ജനങ്ങള്‍ ഏറെ ഭീതിയിലാണ്. സൈന്യത്തിന്റെ 85 വാര്‍ഷികം ആഘോഷിക്കുന്ന കൊറിയ ഇതിനോടനുബന്ധിച്ച് മിസൈല്‍ പരീക്ഷണത്തിന് തയ്യാറാകുവാന്‍ സാധ്യതയുണ്ട്.