ഡാലസ് കേരള അസോസിയേഷന്‍ മെന്റല്‍ മാത്ത് മത്സരം മെയ് 6ന്

ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷനും സംയുക്തമായി നടത്തുന്ന വാര്‍ഷിക മെന്റല്‍ മാത്ത് മത്സരങ്ങള്‍ മെയ് മാസം 6 ന് ഗാര്‍ലന്റ് ബല്‍റ്റ് ലൈനിലുള്ള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ 8 മുതല്‍ 12 വരെയുള്ള ഗ്രേഡ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: സോണിയ തോമസ് (എഡ്യുക്കേഷന്‍ ഡയറക്ടര്‍) 972 765 0308.