12 വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ ഒരു വധശിക്ഷകൂടി
12 വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ വധശിക്ഷ നടപ്പാക്കി. ലെഡല്‍ ലീ എന്ന51 കാരന്റെ വധശിക്ഷയാണ് അമേരിക്കന്‍ സംസ്ഥാനമായ അര്‍ക്കന്‍സാസില്‍ നടപ്പാക്കിയത്. 1993ല്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായ ലെഡല്‍ ലീ താന്‍ നിരപരാധിയാണെന്നാണ് വാദിച്ചിരുന്നത്.
എന്നാല്‍, വധശിക്ഷ റദ്ദാക്കാന്‍ ആവശ്യപ്പെട്ടുള്ള ഇയാളുടെ മൂന്നാമത്തെ ഹര്‍ജിയും സുപ്രീംകോടതി വ്യാഴാഴ്ച തള്ളുകയായിരുന്നു. തൊട്ടുപിന്നാലെ വധശിക്ഷക്ക് ഉപയോഗിക്കുന്ന വെറക്കോണിയം ബ്രോമൈഡ് എന്ന മരുന്നിന്റെ ഉപയോഗം വിലക്കിയുള്ള പ്രാദേശിക കോടതിയുടെ വിധിയും സുപ്രീംകോടതി റദ്ദാക്കി. ഇതോടെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ ശിക്ഷ നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.