കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി ; സോഷ്യല്‍ മീഡിയയ്ക്ക് നിരോധനം
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ക്കു വിലക്ക്. ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ്റര്‍, സ്‌കൈപ് തുടങ്ങിയ വെബ്‌സൈറ്റുകളിലൂടെ ദേശവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിക്കുന്നു എന്ന് കാട്ടി കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ തീവ്രവാദ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന 300-ലധികം വാട്ട്‌സാപ്പ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടെലഗ്രാഫ് നിയമം, വിവരസാങ്കേതിക നിയമം എന്നിവ പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയമാണ് നിരോധനം ഏര്‍പ്പെടുത്തിയത്.