എം.ല്‍.എ. അനില്‍ അക്കരക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്,തൃശൂര്‍ അടാട്ട് ബാങ്കില്‍ സാമ്പത്തിക ക്രമക്കേടു നടന്നിട്ടുണ്ടെണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി

തിരുവനന്തപുരം:തൃശൂര്‍ അടാട്ട് സര്‍വ്വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടില്‍ വടക്കാഞ്ചേരി എം.എല്‍.എ. അനില്‍ അക്കരയ്ക്കും മുന്‍ ബാങ്ക് പ്രസിഡന്റ് എം.ബി. രാജേന്ദ്രനുമെതിരെ വിജിലന്‍സ് അന്വേഷണത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. നേരത്തെ എം.ബി. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചു വിട്ടിരുന്നു.ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എ. അനില്‍ അക്കരെ നിരാഹാര സമരം നടത്തിയിരുന്നു.

നിലവില്‍ ബാങ്കില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന സഹകരണ രജിസ്ട്രാറിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നടപടി. മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ മരുമകനാണ് എംബി രാജേന്ദ്രന്‍.