ഹൂസ്റ്റണില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ 95 വിദേശികളെ പിടികൂടി
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ 95 വിദേശികളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.അനധികൃത കുടിയേറ്റക്കാരില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 82 ഉം മറ്റു കേസുകളില്‍ പ്രതികളായ 13 പേരേയുമാണ് സൗത്ത് ഈസ്റ്റ് ടെക്സസില്‍ നിന്നും അഞ്ചു ദിവസത്തിനുള്ളില്‍ പിടികൂടിയത്. ഇവരില്‍ 8 സ്ത്രീകളും ഉള്‍പ്പെടും.
അഞ്ചു ദിവസങ്ങളിലായി നടന്ന ഓപ്പറേഷന് ക്രിമിനലുകളെ പിടികൂടുന്നതിനു മാത്രമായിരുന്നുവെന്നും, മറ്റു ദിവസങ്ങളില്‍ കര്‍ശനമായ അന്വേഷണങ്ങളും നടപടികളുമാണ് കൈകൊള്ളുന്നതെന്നും ഐസിഇ അധികൃതര്‍ പറഞ്ഞു. അറസ്റ്റ് ചെയ്തവരുടെ കേസുകള്‍ ഓരോന്നായി പ്രത്യേകം പഠിച്ചു കേസെടു ക്കുകയോ, ഡിപോര്‍ട്ടേഷന്‍ നിര്‍ത്തുകയോ ചെയ്യുമെന്നും ഇവര്‍ അറിയിച്ചു.
ട്രംപ് അധികാരമേറ്റെടുത്തതിനുശേഷം അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നതിന് നൂറുകണക്കിന് ഇമ്മിഗ്രേഷന്‍ ഓഫീസര്‍മാരെ യാണ് പുതിയതായി നിയമിച്ചിരിക്കുന്നത്. 2016 ല്‍ ഐസിഇ 240,255 പേരെ രാജ്യവ്യാപകമായി നീക്കം ചെയ്തതില്‍ 92 ശതമാനവും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായിരുന്നു എന്നും അധികൃതര്‍ പറഞ്ഞു.