‘കിയാ മോട്ടോര്‍സ്’ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു
ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ വര്‍ഷങ്ങളായുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ‘കിയാ മോട്ടോര്‍സ്’ തങ്ങളുടെ ആദ്യ നിര്‍മ്മാണ പ്‌ളാന്റ് ആന്ധ്രയില്‍ സ്ഥാപിക്കുന്നു. കൊറിയന്‍ വാഹന നിര്‍മാതാക്കളായ ‘ഹ്യുണ്ടായു’ടെ ഭാഗമാണ് ‘കിയാ’.
വര്‍ഷത്തില്‍ 3 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കാവുന്ന നിര്‍മ്മാണ പ്ലാന്റ് ആണ് 2017ല്‍ തന്നെ ആന്ധ്രയില്‍ 536 ഏക്കര്‍ ഭൂമിയില്‍ 7050 കോടി രൂപ മുടക്കിയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. 2019 പകുതിയോടെ കിയാ വാഹനങ്ങള്‍ വിപണിയില്‍ ഇറക്കാനാണ് പദ്ധതി. കൂടാതെ, ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സെഡാന്‍ എസ.യു.വി വിഭാഗങ്ങളില്‍ പുതിയ മോഡലുകള്‍ കിയാ മോട്ടോര്‍സ് പുറത്തിറക്കുന്നുണ്ട്.
കിയാ സ്‌പോര്‍ട്ടെജ് എസയുവി ആയിരിക്കും കിയാ വാഹനസ്രേണിയിലെ പ്രീമിയം മോഡല്‍. പികാന്റോ, റയോ, സ്റ്റിംഗര്‍ തുടങ്ങിയവയായിരിക്കും മറ്റു പ്രധാന മോഡലുകള്‍.
ഹ്യുണ്ടായുടെ സഹോദര സ്ഥാപനം ആണെങ്കിലും കിയ മോട്ടോര്‍സ് തങ്ങളുടേതായ ബ്രാന്‍ഡ് ഐഡന്റിറ്റി വിദേശ വിപണികളില്‍ സ്ഥാപിച്ചു കഴിഞ്ഞു. ഗള്‍ഫ് മേഖലയില്‍ ഏറെ വിജയിച്ച മോഡലുകള്‍ ആണ് കിയാ യുടേത്. ഉത്പന്നങ്ങളിലും വിപണന തന്ദ്രങ്ങളിലും പരസ്യങ്ങളിലും ഹ്യുണ്ടായില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നുണ്ട് കിയാ.