സി.പി.എം വിരുദ്ധത സൃഷ്ടിച്ച് കോണ്‍ഗ്രസിനോട് അടുക്കാന്‍ സി.പി.ഐ ശ്രമിക്കുന്നു ; കാനം ഉള്‍പ്പടെയുള്ള സി.പി.എം വിരുദ്ധര്‍ക്കെതിരേ കോടിയേരി
തിരുവനന്തപുരം: സി.പി.എം വിരുദ്ധത സൃഷ്ടിച്ച് കോണ്‍ഗ്രസിനോട് അടുക്കാന്‍ സി.പി.ഐ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍. സി.പി.എം സംസ്ഥാന സമിതിയിലാണ് കോടിയേരി രൂക്ഷ വിമര്‍ശനം നടത്തിയത്. സംസ്ഥാനത്ത് സി.പി.എം വിരുദ്ധത സൃഷ്ടിക്കാന്‍ സി.പി.ഐ ബോധപൂര്‍വം ശ്രമിക്കുകയാണ്. സി.പി.ഐയിലെ ഒരുവിഭാഗം നേതാക്കളാണ് ഇതിനെല്ലാം പിന്നില്‍.
എന്നാല്‍, ആ പാര്‍ട്ടിയുടെ മൊത്തത്തിലുള്ള പിന്തുണ ഈ നീക്കത്തിനില്ല. ഇക്കാര്യം മനസിലാക്കി വേണം പ്രതികരിക്കാനെന്നും കോടിയേരി സി.പി.എം നേതാക്കളെ ഓര്‍പ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം ആക്രമിക്കാനും ഒറ്റപ്പെടുത്താനുമാണ് സി.പി.ഐ ശ്രമിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
മൂന്നാര്‍ കൈയേറ്റ വിഷയം സംസ്ഥാന സമിതിയില്‍ ചര്‍ച്ചയ്ക്കു വന്നപ്പോഴായിരുന്നു സി.പി.ഐയ്‌ക്കെതിരേ കോടിയേറി രൂക്ഷമ വിമര്‍ശനം നടത്തിയത്. സി.പി.ഐ കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിനെ ലക്ഷ്യമിട്ടായിരുന്നു വിമര്‍ശനങ്ങളില്‍ അധികവും. എല്‍.ഡി.എഫ് നയമാണ് നടപ്പാക്കുന്നതെന്ന്് സി.പി.ഐ ആവര്‍ത്തിക്കുമ്പോഴും പട്ടയവിതരണം നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഇക്കാര്യത്തില്‍ റവന്യൂ വകുപ്പ് കടുത്ത ഉദാസീനതയാണ് കാട്ടുന്നതെന്നും ആരോപണം ഉയര്‍ന്നു.