തിരക്കിട്ടു പൂട്ടിയിട്ടും കുടി കുറഞ്ഞില്ല, മദ്യ ഉപഭോഗത്തില്‍ കുറവു വന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നില്ലെന്ന് മന്ത്രി

തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ മദ്യനയം കൊണ്ട് സംസ്ഥാനത്തെ മദ്യ ഉപഭോഗത്തില്‍ കുറവു വന്നതായി ഒരു കണക്കും കാണിക്കുന്നില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മദ്യനയം നടപ്പിലാക്കിയതോടെ അനധികൃത മദ്യത്തിന്റെ ഒഴുക്കു വര്‍ധിച്ചിട്ടുണ്ട്.വ്യജമദ്യവില്‍പ്പന കൂടിയത് അതിന്റെ തെളിവാണ്. ഇവയ്‌ക്കെതിരെ കര്‍ശന പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പലയിടങ്ങളിലും പൂട്ടിയത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഉപഭോഗം കുറയ്ക്കാന്‍ ബോധവല്‍ക്കരണം ആവശ്യമാണ്. അതിനായി ലൈബ്രറി കൗണ്‌സിലുകള്‍ വഴിയുള്ള ബോധവല്‍ക്കരണം നിലവില്‍ നടത്തുന്നുണ്ടെന്നും,മദ്യനിരോദനമല്ല മദ്യവര്‍ജ്ജനമാണ് സര്‍ക്കാര്‍ നയമെന്നും മദ്യ വില്‍പ്പനശാലകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിയമവിധേയമായി മാത്രമേ പ്രവര്‍ത്തിക്കൂവെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.