കല്യാണത്തിന് ഇറച്ചി വിഭവങ്ങള്‍ വിളംബിയില്ല ; വരന്‍ മണ്ഡപത്തില്‍ നിന്നും ഇറങ്ങി പോയി ; അവസാനം
വിവാഹത്തിന് മാംസവിഭവങ്ങള്‍ വിളമ്പാത്തത് കൊണ്ട് വരന്‍ കല്യാണം വേണ്ട എന്ന് പറഞ്ഞു ഇറങ്ങി പോയി. വരന്‍ മാത്രമല്ല വരന്റെ കുടുംബവും ഇതേ നിലപാട് സ്വീകരിച്ചത് കൊണ്ട് വധുവിന്‍റെ വീട്ടുകാര്‍ വേറെ ഒരാളുമായി വിവാഹം സമയത്ത് തന്നെ നടത്തി. മുസാഫര്‍ നഗര്‍ സ്വദേശിയായ റിസ്വാനും നഗ്നമയും തമ്മിലുള്ള വിവാഹമാണ് നടക്കേണ്ടിയിരുന്നത്. നഗ്മയുടെ വീട്ടില്‍ വെച്ചായിരുന്നു നിക്കാഹ്. ഇതിനായി വരനും വീട്ടുകാരും എത്തുകയും ചെയ്തു. നഗ്മയുടെ വീട്ടില്‍ എത്തിയപ്പോഴാണ് അവിടെ മാംസവിഭവങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് വരനും കുടുംബവും അറിയുന്നത്. പച്ചക്കറി മാത്രം കഴിച്ചുള്ള കല്യാണത്തിന് തയ്യാറല്ലെന്നായി റിസ്വാന്‍ പറഞ്ഞു. വിവാഹത്തിന് മാംസം വിളമ്പാത്തതിനെ തുടര്‍ന്ന് കല്യാണത്തില്‍ നിന്ന് പിന്മാറുകയാണെന്ന് റിസ്വാന്‍ അറിയിച്ചു. വരന്‍്‌റെ വീട്ടുകാരും ഇത് സമ്മതിച്ചു. തുടര്‍ന്ന്‍ വിഷയം ഗ്രാമത്തലവന്മാരുടെ മുന്‍പില്‍ എത്തുകയും അവിടെ എത്തിയ സമയം തനിക്ക് വിവാഹത്തിന് സമ്മതമാണ് എന്ന് വരന്‍ പറഞ്ഞു. എന്നാല്‍ നാട്ടുകാരുടെ മുന്‍പില്‍ തങ്ങളെ അപമാനിച്ച വരനെ വിവാഹംകഴിക്കുവാന്‍ തനിക്ക് സമ്മതമല്ല എന്ന് പെണ്‍കുട്ടി പറയുകയും തുടര്‍ന്ന് ഒരു അകന്ന ബന്ധു പെണ്‍കുട്ടിക്ക് താലി ചാര്‍ത്തുകയും ചെയ്തു.