മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ കൗണ്‍സലിംഗ് നിര്‍ബന്ധമാണെന്ന് ന്യൂനപക്ഷ മാനേജ്മെന്റുകളുടെ വാദം തള്ളിക്കൊണ്ട് സുപ്രീം കോടതി

ഡല്‍ഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ കൗണ്‍സലിംഗ് പാടില്ലെന്നും അത് ന്യൂനപക്ഷ ആവകാശത്തെ ലംഘിക്കുമെന്നുമുള്ള മാനേജ്മെന്റുകളുടെ വാദം സുപ്രീം കോടതി തള്ളി. മെഡിക്കല്‍ പ്രവേശനത്തിന് ഇനി സര്‍ക്കാര്‍ കൗണ്‍സലിംഗ് നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി. മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശനത്തിനും സര്‍ക്കാര്‍ കൗണ്‍സലിംഗ് വേണം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

സര്‍ക്കാര്‍ കൗണ്‍സിലിംഗില്‍ ന്യൂനപക്ഷ മാനേജ്മെന്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ കൗണ്‍സിലിംഗില്‍ ന്യൂനപക്ഷ മാനേജ്മെന്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താമെന്നും സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തില്‍ എം.സി.ഐ.പറഞ്ഞിരുന്നു. ഇത് ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമല്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതി മാനേജ്‌മെന്റ് വാദം തള്ളിയത്.