അമേരിക്കന്‍ ഐക്യനാടുകളില്‍ മലയാള സിനിമയ്ക്ക് പുരസ്കാരത്തിളക്കം: രണ്ടാമത് നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്സ് ജൂലൈ 22-ന് ന്യൂയോര്‍ക്കില്‍; നിവിന്‍ പോളി മികച്ച നടന്, മഞ്ജുവാര്യര്‍ മികച്ച നടി
ന്യൂയോര്‍ക്ക്: രണ്ടാമത് നാഫ (നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്സ്) അവാര്‍ഡ് നിശ ജൂലൈ 22-ന് ന്യൂയോര്‍ക്കില്‍ നടക്കും. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നിവിന്‍ പോളിയാണ് ഈ വര്‍ഷത്തെ മികച്ച നടന്. മഞ്ജുവാര്യര്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
കുഞ്ചാക്കോ ബോബന്, ബിജു മേനോന്, ആശാ ശരത്ത്, ഭാവന, അപര്‍ണ്ണ ബാലമുരളി, മധു, ഷീല, രഞ്ജിത്ത്, ബിജിപാല്‍, ഉണ്ണി മേനോന്, വാണി ജയറാം, അജു വറുഗീസ്, സൗബിന്, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ടൊവിനോ തോമസ്, നീരജ് മാധവ്, ജോജു വറുഗീസ് എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍. ഇവര്‍ക്ക് പുറമേ രമേഷ് പിഷാരടി, വയലിനിസ്റ്റ് മനോജ് ജോര്‍ജ്, സയനോര എന്നിവരുടെ കലാപ്രകടനവും അവാര്‍ഡ് നിശയ്ക്കൊപ്പം അരങ്ങേറും. ഇതാദ്യമാണ് അമ്പതിലധികം കലാകാരന്മാര് അമേരിക്കയിലെ ഒരു വേദിയില്‍ അണിനിരക്കുന്നത്.
ജൂലൈ 21-ന് മാന്‍ഹട്ടന്‍ ഹാര്‍ബറിലെ ക്രൂയിസോടു കൂടിയാണ് അവാര്‍ഡ്ദാന ചടങ്ങുകള്‍ ആരംഭിക്കുന്നത്. 23-ന് അവാര്‍ഡ് ദാന ജേതാക്കളെ ആദരിക്കുന്ന പരിപാടികള്‍ ചിക്കാഗോയില്‍ നടക്കും. ഫ്രീഡിയ എന്റര്ടെയ്ന്മെന്റ്സും ഫ്ലവേഴ്സ് ടിവിയും സംയുക്തമായാണ് ഈ വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതേ പരിപാടി കഴിഞ്ഞ വര്‍ഷം ദുല്‍ഖര്‍ സല്മാന്, പാര്‍വ്വതി മേനോന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അരങ്ങേറിയത്.
ചലച്ചിത്ര സംവിധായകന് മാര്ട്ടിന് പ്രക്കാട്ടാണ് രണ്ടാം നാഫ അവാര്‍ഡ്ദാന ചടങ്ങിന്റെ പരിപാടികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചടങ്ങിന്റെ അവതാരകര്‍ ദുബായ് ഹിറ്റ് എഫ്എമ്മിലെ മിഥുനും മായയുമാണ്.
ഫ്രീഡിയ എന്റര്ടെയ്ന്മെന്റ്സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നാഫ 2017 ന്റെ ടിക്കറ്റുകള്‍ ലഭിക്കുന്നതിനായി (347) 640 1295, (516) 6063268, (832) 6439131 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
ഫ്രീഡിയ എന്റര്ടെയ്ന്മെന്റ് പ്രസിഡന്റ് ഡോ. ഫ്രീമു വറുഗീസ്, ഫ്രീഡിയ എന്റര്ടെയ്ന്മെന്റ് മാനേജിങ് ഡയറക്ടര്‍ ഡയാസ് ദാമോദരന്‍, ഫ്രീഡിയ എന്റര്ടെയ്ന്മെന്റ് ആന്‍ഡ് നാഫ ഡയറക്ടര്‍ ആനി ലിബു, ഹെഡ്ജ് ഇവന്റ്സ് മാനേജിങ് ഡയറക്ടര്‍ സജി എബ്രഹാം, ലാലു ജോസഫ്, സുഭാഷ് അഞ്ചല്‍ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
E-mail: nafaawards@gmail.com
Website: www.nafaawards.com