കുപ്‌വാരയില്‍ സൈനിക ക്യാമ്പിനു നേരെ ആക്രമണം: അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, രണ്ട് ഭീകരരെ വധിച്ചു
ജമ്മു: ജമ്മു കശ്മീരിലെ കുപ്വാരയില്‍ സൈനിക ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം.പുലര്‍ച്ചെ 4.30നാണ് പന്‍സ്ഗാം സൈനിക ക്യാംപിനു നേരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ ഓഫീസര്‍മാരാണ്. ക്യാമ്പിലേക്ക് ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
കനത്ത മൂടല്‍ മഞ്ഞായിരുന്നു പ്രദേശത്ത്. ഇതിന്റെ മറവില്‍ എത്തിയ തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികരില്‍ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. ആക്രമണം നടത്തിയവര്‍ക്ക് വേണ്ടി സൈന്യം തെരച്ചില്‍ തുടരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു.കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ തീവ്രവാദികള്‍ ആക്രമിച്ച ഉറിയിലെ കരസേന താവളത്തിന് നൂറുമീറ്റര്‍ അടുത്താണ് പന്‍സ്ഗാം സൈനിക ക്യാംപ്. ഉറിയിലെ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.